Breaking news

ക്നാനായ പത്രം ഒരു വർഷം പിന്നിടുമ്പോൾ …..


2017 ജനുവരി 24 ക്‌നാനായ പത്രം തുടക്കം കുറിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ക്‌നാനായ പത്രം ടീമിന് ഇത് അഭിമാനത്തിന്റെ സംതൃപ്തിയുടെ ഒരു വർഷമാണ് ലഭിച്ചത്. കാരണം ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിച്ചപ്പോൾ പലരും പ്രകടിപ്പിച്ച ഒരു സംശയം ഇങ്ങനെയൊരു പത്രം എന്തിന് വേണ്ടി എന്നതായിരുന്നു , എന്നാൽ എല്ലാ സംശയങ്ങളെയും കാറ്റിൽ പറത്തി കൊണ്ട് ക്നാനായ സമൂഹം ക്നാനായ പത്രത്തെ നെഞ്ചിലേറ്റിയെന്നതിന്റെ തെളിവാണ് നിങ്ങളുടെ മുമ്പിൽ കഴിഞ്ഞ ഒരു വർഷമായി തെളിഞ്ഞു നിൽക്കുന്നത്. ക്നാനായ പത്രത്തെ സ്നേഹിക്കുന്ന മുഴുവൻ ആളുകൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ തന്നെ അറിയിക്കുന്നു .

ക്നാനായ പത്രത്തിന്റെ വരവ് ചിലരൊക്കെ വേറൊരു തരത്തിൽ ആയിരുന്നു വീക്ഷിച്ചിരുന്നത്. അവർ പല തരത്തിലുള്ള കുപ്രചരണങ്ങൾ നടത്തിയെങ്കിലും അതൊന്നും ക്നാനായ പത്രത്തെ സ്നേഹിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാർ ചെവികൊണ്ടില്ല എന്നതാണ് ക്നാനായ പത്രത്തിന്റെ വിജയത്തിന് കാരണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ക്നാനായ സമുദായത്തിലെ വാർത്തകൾ അതിന്റെ യാഥാർത്ഥ്യം വളച്ചൊടിക്കാതെ സത്യ സന്ദമായി ക്നാനായ ജനതയുടെ ഇടയിൽ എത്തിക്കുക എന്നതാണ് ക്നാനായ പത്രത്തിന്റെ ധർമ്മം. 

ക്നാനായ പത്രത്തിന്റെ ഏറ്റവും വലിയ വിജയം അല്ലങ്കിൽ നേട്ടംആയി ഞങ്ങൾ കാണുന്നത് ക്നാനായ സമുദായത്തിൽ വർഷങ്ങളായി ഉണ്ടായിരുന്ന പല ഓൺലൈൻ മാധ്യമങ്ങൾക്കും ഒരു ഉയർത്ത് എഴുന്നേൽപ്പിന് കാരണമായി മാറുവാൻ ക്നാനായ പത്രത്തിന്റെ വരവ് കൊണ്ട്  സാധിച്ചു എന്നതാണ്. അതു മാത്രം മതി ക്നാനായ പത്രം വിജയമാണന്ന് ഞങ്ങൾക്ക് തെളിയിക്കുവാൻ . ഇതെല്ലാം നിങ്ങളുടെ മുമ്പിലുള്ള നേർക്കാഴ്ച്ചകളാണ്.

ക്നാനായ പത്രത്തിന്റെ അടുത്ത വിജയം എന്ന് ഞങ്ങൾക്ക് എടുത്തു പറയാൻ കഴിയുന്നത് ചുരുങ്ങിയ കാലം കൊണ്ട് HD മികവോടു കൂടി തൽസമയ സംപ്രേഷണം ആരംഭിക്കുവാൻ സാധിച്ചു എന്നതാണ്. ഇപ്പോൾ തന്നെ നിരവധി തിരുന്നാളുകളും മൃത സംസ്ക്കാര ശുശ്രൂഷകളും തൽസമയം ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാരുടെ മുൻപിൽ എത്തിക്കുവാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.

അടുത്തതായി ക്നാനായ പത്രത്തിന്റെ നേട്ടം എന്നുള്ളത്  ക്നാനായ സമുദായത്തിലെ ഒരു പിടി കലാകാരന്മാരെയും എഴുത്തുകാരെയും നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുവാൻ ഞങ്ങൾക്ക് സാധിച്ചു എന്നതാണ്  അതോടൊപ്പം സമുദായത്തിലെ പ്രമുഖ വ്യക്തികളുടെഒരു പാട്  ലേഖനങ്ങൾ .ക്നാനായ പത്രത്തിലൂടെ  സമുദായത്തിലെ മികച്ച വ്യകതികളുമായിട്ടുള്ള അഭിമുഖങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിലേക്കു എത്തിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു അതോടൊപ്പം ഞങ്ങളുടെ പ്രിയ വായനക്കാർക്കായി ആദ്യമായി അതിരൂപതയുടെ പ്രധാന പെരുന്നാളുകളും മറ്റു പരിപാടികളും ഉൾക്കൊള്ളിച്ച 2017 ലെ കലണ്ടർ വിതരണം ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ വിജയം ആയിട്ട് ഞങ്ങൾ കാണുന്നു.

കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ പരിശ്രമിച്ചു, അത് പോലെ തന്നെ സമുദായത്തിൻറെ ഉന്നമനത്തിനും  വേദനിക്കുന്ന ഓരോ ക്നാനയക്കാരന്റേയും കണ്ണീരൊപ്പാൻ സഹായിക്കുന്ന അനേകം കർമ്മ പദ്ധതികൾ വരും വർഷങ്ങളിൽ ഞങ്ങൾ ചെയ്യും എന്ന് ഞങ്ങൾ ഉറപ്പ് തരികയാണ്   അതിനായി പ്രിയപ്പെട്ട വായനക്കാരായ നിങ്ങളുടെ ഓരോരോരുത്തരുടേയും സഹായ സഹരണങ്ങൾ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ക്നാനായ പത്രം യാതൊരുവിധ ലാഭവും പ്രതീക്ഷിച്ച് തുടങ്ങിയ ഒരു പ്രസ്ഥാനം അല്ല എന്ന് ഞങ്ങൾ ഒരിക്കൽ കൂടി അടിവരയിട്ടു പറയുകയാണ്.   ക്നാനായ പത്രത്തിനെതിരെ അപകീർത്തിപരമായ വാർത്തകൾ പടച്ചു വിടുന്നവര്‍ ഒന്നോർക്കുക ഇതൊന്നും കണ്ട് പിന്നോട്ടു പോകുന്നവരല്ല ഞങ്ങൾ ….. ഈ സമുദായത്തിന് വേണ്ടി യുവജന സംഘടനകളിലൂടെയും, സാമുദായിക സംഘടനകളിലൂടെയും ശക്തമായ പ്രവർത്തനം കാഴ്ച്ച വച്ചവർ തന്നെയാണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. അതെ ഈ സമുദായത്തെ എക്കാലവും നെഞ്ചോട് ചേർത്ത് വച്ചവർ തന്നെയാണ്. തുടർന്നും നമ്മുടെ സമുദായത്തിന്റെ വളർച്ചക്ക് വേണ്ടി , നമ്മുടെ വാർത്തകൾ നമ്മുടെ സമുദായ അംഗങ്ങൾ അറിയുന്നതിന് വേണ്ടി ഞങ്ങളുടെ തൂലിക ചലിച്ചു കൊണ്ടേയിരിക്കും. ഞങ്ങൾക്ക് പ്രോൽസാഹനം നൽകി കൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട വൈദികർക്കും, ഞങ്ങളുടെ അഡ്വൈസർമാർക്കും , ഞങ്ങളുടെ എഡിറ്റർമാർക്കും ഈ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഞങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഞങ്ങളുടെ പ്രീയപ്പെട്ട വായനക്കാർക്കും ഞങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നും ഒരായിരം നന്ദി……. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

ചങ്ങല മുറിക്കാൻ KCYL ഇരവിമംഗലം

Read Next

മാറ്റുവിന്‍ ചട്ടങ്ങളെ (ഒരു വനിതാദിന കവിത)

Most Popular