ബിനോയി സ്റ്റീഫന്‍ കിഴക്കനടി
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, പ്രമുഖ വചനപ്രഘോഷകരായ ബ്രദര്‍ പ്രിന്‍സ് വിതയത്തിലും, ഫാ. ജോണ്‍ പാലത്തിങ്കലും നയിച്ച ധ്യാനം വളരെ ഫലദായകമായി. ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ തുടങ്ങിയ ധ്യാനം ഞായറാഴ്ച് 5 മണിക്ക് സമാപിച്ചു. ബഹുമാനപ്പെട്ട വികാരി ഫാദർ എബ്രാഹം മുത്തോലത്തിൻെറയും, വുമൺസ് മിനിസ്ട്രി കോർഡിനേറ്റർ ശ്രീമതി ഷിബാ മുത്തോലത്തിന്റെയും നേത്യുത്വത്തിലായിരുന്നു ധ്യാനം സംഘടിപ്പിച്ചത്.
ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ‘സുവിശേഷപ്രവര്‍ത്തകര്‍’ ഒരുമിച്ച് വചനശുശ്രുഷകള്‍ പങ്കുവച്ചത് വേറിട്ടൊരു അനുഭവമായിരുന്നു. ദൈവ വചന വിചിന്തനങ്ങളിലൂടെ ജീവിത വഴികളെ ഏകീകരിക്കുന്നതിനും വചനങ്ങള്‍ പഠിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്കുന്നതിനും ഈ ധ്യാനം ഏവർക്കും ഏറെ സഹായകരമായി. കുര്‍ബാന, നിത്യാരാധന, വചനപ്രഘോഷണം, കുമ്ബസാരം, കൗണ്‍സലിങ്, സ്‌നേഹ വിരുന്ന് എന്നിവയാൽ ഏറെ അനുഗ്രഹീതമായിരുന്നു മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരുന്ന ഈ ധ്യാനം. വചനത്തിൽ വളർന്ന് എങ്ങനെ യേശുവിന്റെ ശിഷ്യന്മാരാകാമെന്ന് പരിശീലിപ്പിക്കുകയും വചനത്തിൽ ഏറെ വളരുവാൻ സഹായകരമായിരുന്നുവെന്നും ഈ ധ്യാനത്തിൽ പങ്കെടുത്തവരെല്ലാവരും തന്നെ അഭിപ്രായപ്പെട്ടു.
കൈക്കാരന്മാരായ എബ്രാഹം അരിച്ചിറയില്‍, സാബു മുത്തോലം, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട് എന്നിവർ ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തു