Breaking news

ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ ഫൊറോനാ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ ഏറെ ശ്രദ്ധേയമായി. മാര്‍ച്ച്‌ ഒന്നാം തീയതി ഞായറാഴ്‌ച രാവിലെ 11.30 നുള്ള ദിവ്യബലിക്കു മുമ്പായി എഴുപതു വയസില്‍ താഴെ, എഴുപതു വയസിനു മുകളില്‍, ഗ്രേറ്റ്‌ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ എന്ന ക്രമത്തില്‍ കൊച്ചുമക്കളോടൊപ്പം കത്തിച്ച മെഴുകുതിരികളുമായി പള്ളിയിലേക്കു നടത്തിയ പ്രദക്ഷിണത്തോടെയാണ്‌ ആഘോഷങ്ങള്‍ക്കു തുടക്കമായത്‌. കൊച്ചുമക്കളുടെ വളര്‍ച്ചയില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ വഹിക്കുന്ന പങ്ക്‌ നിസ്‌തുതലമാണെന്ന്‌ ദിവ്യബലി മധ്യേയുള്ള വചന സന്ദേശത്തില്‍ വികാരി ഫാ.സുനി പടിഞ്ഞാറേക്കര ഓര്‍മിപ്പിച്ചു. ഗ്രാന്‍ഡ്‌ പേരന്റ്‌സിന്റെ പ്രതിനിധികളായി, ഗ്രേറ്റ്‌ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ കൂടിയായ പുളിക്കത്തൊട്ടിയില്‍ ചാക്കോ – മേരിക്കുട്ടി ദമ്പതികള്‍ ജൂബിലി തിരി തെളിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ – ഗ്രാന്‍ഡ്‌ കിഡ്‌സ്‌ ഇന്ററാക്‌ഷന്‍ വീഡിയോ മത്സരത്തില്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ നീറ്റുകാട്ട്‌ വിക്‌ടര്‍ ഫാമിലി , പൂതക്കിരി സാബു ഫാമിലി. കൈതമറ്റത്തില്‍ ജോസഫ്‌ ഫാമിലി എന്നിവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുകയും, സമ്മാനാര്‍ഹമായ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.പൊതുസമ്മേളനത്തില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ ആഘോഷങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍ ബോബി കണ്ടത്തില്‍ സ്വാഗതം ആശംസിച്ചു. ഗ്രാന്‍ഡ്‌ കിഡ്‌സിനെ പ്രതിനിധീകരിച്ച്‌ എറിക്‌ ഇല്ലിക്കാട്ടിലും, ഗ്രാന്‍ഡ്‌ പേരന്റ്‌സിനെ പ്രതിനിധീകരിച്ച്‌ മാത്യു പനന്താനംപറമ്പിലും പ്രസംഗിച്ചു. ഗ്രാന്‍ഡ്‌ പേരന്റ്‌സിനായി പ്രത്യേകം തയാറാക്കിയ മംഗളഗാനം ബെറ്റ്‌സി തുണ്ടിപ്പറമ്പിലിന്റെ മേതൃത്വത്തിലുള്ള ഗായകസംഘം ആലപിച്ചു. എല്ലാ ഗ്രാന്‍ഡ്‌ പേരന്റ്‌സിനും സമ്മാനങ്ങളും പൊന്നാടയും നല്‍കി ഫാ.സുനി പടിഞ്ഞാറേക്കര ആദരിച്ചു. തൊണ്ണൂറ്റിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന പൂതക്കിരി അമ്മച്ചിക്ക്‌ (മേരിക്കുട്ടി പൂതക്കിരി) സദസ്‌ ഒന്നായി ഗാനാലാപനത്തോടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ലൂസി കറുകപ്പറമ്പില്‍ എം.സി ആയിരുന്നു. തുടര്‍ന്ന്‌ ചെണ്ട വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്‌നേഹവിരുന്നുശാലയിലേക്ക്‌ ഗ്രാന്‍ഡ്‌ പേരന്റ്‌സിനെ ആനയിച്ചു. പത്ത്‌ ഗ്രേറ്റ്‌ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഉള്‍പ്പെടെ നൂറ്റിയെഴുപതോളം ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ആഘോഷ ചടങ്ങില്‍ പങ്കു ചേര്‍ന്നു.

ഫാ.സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ കൈക്കാരന്മാരായ ബൈജു പഴേമ്പള്ളില്‍, റോയി മാങ്ങാപ്പള്ളില്‍, ജോണി പതിയില്‍, ജോണ്‍സണ്‍ വട്ടമറ്റത്തില്‍ , ജൂബിലി ആഘോഷ കണ്‍വീനര്‍മാരായ പീറ്റര്‍ ചാഴികാട്ട്‌, ബേബി മണക്കുന്നേല്‍ എന്നിവരോടൊപ്പം സിസ്റ്റര്‍ റജി, സിസ്റ്റര്‍ ജോസിയ, സിസ്റ്റര്‍ ജോയ്‌സി, ഷൈനി പറയങ്കാലായില്‍, ബെറ്റി പതിയില്‍ തുടങ്ങിയവരാണ്‌ ആഘോഷ ചടങ്ങുകള്‍ വിജയകരമാക്കുവാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത്‌.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ നടന്ന ഡിവൈൻ ഗ്രേസ് ഡിസൈപ്പിൾഷിപ്പ് ധ്യാനം ഫലദായകമായി.

Read Next

സാൻഹൊസയിൽ വാലൻറ്റൈൻസ് കപ്പിൾസ് നൈറ്റ് പാർട്ടി സംഘടിപ്പിച്ചു