Breaking news

Category: USA / OCEANIA

Breaking News
യുവ നേതൃത്വം കൊണ്ടും   ജനപങ്കാളിത്തം കൊണ്ടും പ്രശംസനേടി അറ്റ്ലാന്റയിലെ  മാതൃദിനം

യുവ നേതൃത്വം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശംസനേടി അറ്റ്ലാന്റയിലെ മാതൃദിനം

ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ (KCAG ) മെയ്‌മാസം 14 ന് ആഘോഷിച്ച  മാതൃദിനം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ അതിമനോഹരമായി നടത്തപ്പെടുകയും, അതിൽ പങ്കെടുക്കുവാനായി പദവിൽ കൂടുതൽ മെംബേർസ് വന്നത് സമുദായത്തിൽ   ഉന്മേഷവും ഉണർവും വളർന്നതിന്റെ സൂചനയായി മാറി. ഫാദർ ബിനോയ് നാരമംഗലത്തിന്റെ ദിവ്യ ബലിയോടെ…

Breaking News
മാതൃസ്നേഹം ഉത്സവമാക്കി ന്യൂജേഴ്സി ഇടവകയുടെ മാതൃദിനാഘോഷം

മാതൃസ്നേഹം ഉത്സവമാക്കി ന്യൂജേഴ്സി ഇടവകയുടെ മാതൃദിനാഘോഷം

ന്യൂജേഴ്സി :മാതൃസ്നേഹത്തിന്റെ ഉത്സവനിറവിൽ ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മെൻസ് മിനിസ്ടിയുടെ നേതൃത്വത്തിലുള്ള മാതൃദിനാഘോഷം.നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടതും ഇന്ന് ജീവിച്ചിരിക്കുന്നതുമായ എല്ലാം അമ്മമാരെയും സ്മരിച്ച് വി.കുർബ്ബാന അർപ്പിക്കപ്പെട്ടു.അമ്മ മാരുടെ ബേബി ബോട്ടിൽ ചലഞ്ച് സമ്മാനം പ്രത്യേകമായി കാഴ്ചവെച്ചു. തുടർന്ന് മാലാഖയുടെ വേഷം ധരിച്ച് കുരുന്നുകൾ അമ്മമാർക്ക് പുഷ്പം നൽകി,തുടർന്ന്…

Breaking News
ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മദേർസ് ഡേ ആഘോഷിച്ചു.

ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മദേർസ് ഡേ ആഘോഷിച്ചു.

ബിനോയി സ്റ്റീഫൻ കിഴക്കനടി, പി. ആർ. ഒ. ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ദൈവാലയത്തിൽ മെയ് 14 ഞായറാഴ്ച്ച,വികാരി വെരി റെവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ ബലീ അർപ്പിച്ചുകൊണ്ടും, ഫാത്തിമാ മാതാവിന്റെ തിരുന്നാൾ ആചരിച്ചും മദേർസ് ഡേ ആഘോഷിച്ചു. തിരുകർമ്മങ്ങൾക്കുശേഷം ബഹു. മുത്തോലത്തച്ചൻ എല്ലാ…

Breaking News
പ്രൗഢ ഗംഭീര്യത്തോടെ ക്നായിതൊമ്മനായി തിളങ്ങി ജോയ് പാച്ചിക്കര, ക്നാനായക്കാരുടെ താരമായി.

പ്രൗഢ ഗംഭീര്യത്തോടെ ക്നായിതൊമ്മനായി തിളങ്ങി ജോയ് പാച്ചിക്കര, ക്നാനായക്കാരുടെ താരമായി.

പ്രൗഢ ഗംഭീര്യത്തോടെ ക്നായിതൊമ്മനായി തിളങ്ങി ജോയ് പാച്ചിക്കര, ക്നാനായക്കാരുടെ താരമായി, അറ്റ്ലാന്റയിൽ  ഏപ്രിൽ 30 ന് അരങ്ങേറിയ ക്നായി തൊമ്മൻ ദിനാചരണത്തിൽ ക്നായി തൊമ്മനായി വേഷമിട്ടു ക്നാനായക്കാരെ മനംകവർന്ന പാച്ചിക്കര ജോയ്ക്ക് നിരവധി അഭിനന്ദകളും അനുമോദനകളും  അമേരിക്കയുടെ  നാനാഭാഗത്തുംനിന്നും വന്നതായി PRO  തോമസ് കല്ലടാന്തിയിൽ അറിയിച്ചു. മാർഗംകളി കുട്ടികളുടെ…

Breaking News
ആതുരസേവകർക്ക് ആദരവ് അർപ്പിച്ച് ന്യൂജേഴ്സി ഇടവക

ആതുരസേവകർക്ക് ആദരവ് അർപ്പിച്ച് ന്യൂജേഴ്സി ഇടവക

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ നേഴ്സസ് വീക്കിനോട് അനുബന്ധിച്ച് ഇടവകയിലെ ആതുരസേവകരെ പ്രത്യേകം ആദരിച്ചു. വി.കുർബ്ബാനയ്ക്ക് ശേഷം എല്ലാം ആതുരശുശ്രൂഷകളുടെ കരങ്ങൾ വെഞ്ചരിച്ച തൈലംകൊണ്ട് പൂശുകയും ആശീർവ്വാദപ്രാർത്ഥനയും സ്നേഹവിരുന്നും ക്രമീകരിക്കുകയും ചെയ്തു. അവരുടെ ഇടവകയിലെ പ്രവർത്തനത്തെയും സഹായസഹകരണങ്ങളെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

Breaking News
കെ.സി.എസ് ചിക്കാഗോയുടെ യുവജനോത്സവം വർണ്ണ വിസ്മയമായി

കെ.സി.എസ് ചിക്കാഗോയുടെ യുവജനോത്സവം വർണ്ണ വിസ്മയമായി

മെയ് ആറു ശനിയാഴ്ച കെ സി എസ് ക്നാനായ സെന്ററിലെ നാലു സ്റ്റേജുകളിലായി രാവിലെ ഒൻപതരയോടെ ആരംഭിച്ച മത്സരങ്ങളിൽ നാല്പതില്പരം ഗ്രൂപ്പിനങ്ങളിലും നാല്പതോളം വ്യക്തിഗത ഇനങ്ങളിലുമായി നാനൂറ്റിയന്പതോളം കുട്ടികൾ, കെസിഎസ് ചിക്കാഗോ നടത്തിയ യുവനോത്സവത്തിൽ, തങ്ങളുടെ കലാവിരുതുകളുടെ മാറ്റുരച്ചു. നൂതനവും, വാശിയുമേറിയ മത്സരങ്ങളിൽ നിന്നും ലെന കുരുട്ടുപറമ്പിൽ കലാതിലകവും,…

Breaking News
ന്യൂയോർക്കിലെ  ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൻ്റെ വാർഷിക തിരുന്നാൾ മെയ് 19, 20, 21 തീയതികളിൽ

ന്യൂയോർക്കിലെ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൻ്റെ വാർഷിക തിരുന്നാൾ മെയ് 19, 20, 21 തീയതികളിൽ

ന്യൂയോർക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ മെയ് 19, 20, 21 തീയതികളിൽ ആഘോഷിക്കുന്നു. തിരുന്നാൾ തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാനും വിശുദ്ധന്ൻ്റെ അനുഗ്രഹം പ്രാപിക്കുവാനും  ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. മെയ് 19  വെള്ളിയാഴ്ച തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട്…

Breaking News
ന്യൂജേഴ്സി ക്നാനായ കത്തോലിക ഇടവക ദൈവാലയത്തിന്റെ പ്രധാനതിരുന്നാൾ മെയ് 17 മുതൽ 21 വരെ

ന്യൂജേഴ്സി ക്നാനായ കത്തോലിക ഇടവക ദൈവാലയത്തിന്റെ പ്രധാനതിരുന്നാൾ മെയ് 17 മുതൽ 21 വരെ

ന്യൂജേഴ്സി: ന്യൂജേഴ്സി ക്നാനായ കത്തോലിക്കാ  പള്ളിയിൽ ക്രിസ്തുരാജന്റെ തിരുന്നാൾ മെയ് 17,18,19,20,21 തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. തിരുന്നാൾ തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാനും ക്രിസ്തുരാജന്റെ അനുഗ്രഹം പ്രാപിക്കുവാനും  ഏവരെയും സ്നേഹപൂർവ്വം തിരുനാളിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. മെയ് 17 മുതൽ 18 വരെ വൈകുന്നേരം 7 മണിക്ക് വി.കുർബാനയും നൊവേനയും നേർച്ചയും 19 വെള്ളിയാഴ്ച…

Breaking News
ഫിലാഡെൽഫിയ ക്നാനായ മിഷൻ പ്രഥമദിവ്യകാരുണ്യസ്വീകരണം

ഫിലാഡെൽഫിയ ക്നാനായ മിഷൻ പ്രഥമദിവ്യകാരുണ്യസ്വീകരണം

ഫിലാഡെൽഫിയ സെൻറ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം മെയ് 6 ശനിയാഴ്ച 10.30 am ന് അസംഷൻ ബി വി എം കാത്താലിക് പള്ളിയിൽ വച്ച് നടത്തപ്പെടും.ആൻഡ്രിയ കുന്നുംപുറം ,വൈക നെടുംഞ്ചിറ,സാറ താഴത്തുവെട്ടത്ത് തുടങ്ങിയ കുട്ടികൾ അന്നേദിവസം പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തപ്പെടുന്നത്.ബി വി എം ഹാളിൽ…

Breaking News
ക്നാനായ റീജിയൺ ദിനാഘോഷം നടത്തി

ക്നാനായ റീജിയൺ ദിനാഘോഷം നടത്തി

അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ  അജപാലന പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനായി ചിക്കാഗോ സെൻറ് തോമസ്സ് സീറോമലബാർ രൂപതയിൽ ഒരു ക്നാനായ കാത്തലിക് റീജിയൻ സ്ഥാപിതമായത് 2006 ഏപ്രിൽ 30 നാണ്. റീജിയൺസ്ഥാപിതമായതിന്റെ പതിനേഴാം വാർഷികം “ക്നാനായ റീജിയൻ ഡേ “ആയി ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ പ്രത്യേകമായി ആചരിച്ചു.…