Breaking news

പ്രൗഢ ഗംഭീര്യത്തോടെ ക്നായിതൊമ്മനായി തിളങ്ങി ജോയ് പാച്ചിക്കര, ക്നാനായക്കാരുടെ താരമായി.

പ്രൗഢ ഗംഭീര്യത്തോടെ ക്നായിതൊമ്മനായി തിളങ്ങി ജോയ് പാച്ചിക്കര, ക്നാനായക്കാരുടെ താരമായി,

അറ്റ്ലാന്റയിൽ  ഏപ്രിൽ 30 ന് അരങ്ങേറിയ ക്നായി തൊമ്മൻ ദിനാചരണത്തിൽ ക്നായി തൊമ്മനായി വേഷമിട്ടു ക്നാനായക്കാരെ മനംകവർന്ന പാച്ചിക്കര ജോയ്ക്ക് നിരവധി അഭിനന്ദകളും അനുമോദനകളും  അമേരിക്കയുടെ  നാനാഭാഗത്തുംനിന്നും വന്നതായി PRO  തോമസ് കല്ലടാന്തിയിൽ അറിയിച്ചു. മാർഗംകളി കുട്ടികളുടെ താലപ്പൊലിയും, ചെണ്ട മേളത്തിന്റെ അകമ്പടിയും ആയതോടെ ക്നായി തൊമ്മന്റെ എൻട്രി അറ്റ്ലാന്റ ക്നാനയക്കാരെ ആവേശഭരിതരാക്കി.

ഡയറക്ടർ മോൺസിജോർ തോമസ് മുളവനാൽ മുഖ്യ  അതിഥിയായി എത്തിയ  ആഘോഷത്തിൽ, ചന്തംചാർത്ത്,  മൈലാഞ്ചി ഇടീൽ, മാർഗംകളി, പുരാതനപാട്ട്,  പിടിയും കോഴിക്കറിയും ഒക്കെയുമായി അറ്റ്ലാന്റയിലെ  ക്നാനായകാർ തനിമയിലും, ഒരുമയിലും, വിശ്വാസത്തിലും  തോളോട് തോൾചേർന്നു ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അറിയിച്ചു.

തിരു കുടുംബ ദേവാലയ വികാരിയും, KCAG സ്പിരിച്വൽ ഡിറക്റ്ററുമായ ഫാ: ബിനോയ് നാരമംഗലത്തു ക്നാനായ സമുദായത്തിനും, അസോസിയേഷനും  തരുന്ന സഹകരണത്തിന് സമഭാവനക്കും  അനുമോദനവും, നന്ദിയും അറിയിക്കുകയും ചെയ്‌തു .

 

Facebook Comments

knanayapathram

Read Previous

കുടുംബബന്ധങ്ങള്‍ സുദൃഢമാക്കുവന്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കണം- ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

20മത് കൺവൻഷന്റെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് ‘മനസ്സൊരു സക്രാരിയായി” ഉൾപ്പെടെ നൂറുകണക്കിന് അതിമനോഹര ദേവാലയ ഗീതങ്ങൾ ചിട്ടപ്പെടുത്തിയ ജോജി ജോൺസ്