Breaking news

ക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കാണ് മെയ് അഞ്ചാം തിയതി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

അമേരിക്കയിലെ മുഴുവൻ ക്‌നാനായ കത്തോലിക്കാർക്കായി 2006 ഏപ്രിൽ മുപ്പതാം തിയതിയാണ് ചിക്കാഗോ രൂപതയിൽ ക്‌നാനായ റീജിയൺ സ്ഥാപിക്കുന്നത്. ഫാ. എബ്രഹാം മുത്തോലത്തിനെ റീജിയന്റെ ആദ്യ ഡിറക്ടറായി നിയമിക്കുകയും അനേകം ക്‌നാനായ പള്ളികൾ സ്ഥാപിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുകയും ചെയ്‌തു. 2014 മുതൽ ഫാ. തോമസ് മുളവനാൽ ക്‌നാനായ റീജിയന്റെ ഡിറക്ടറും വികാരി ജനറാളുമായി സ്തുത്യർഹമായി സേവനമനുഷ്ഠിക്കുന്നു. വളർച്ചയുടെ ഭാഗമായി ക്‌നാനായ റീജിയനിൽ ഇന്ന് അഞ്ചു ഫൊറോനാകളിലായി 15 ഇടവക ദേവാലയങ്ങളും 8 മിഷനുകളുമുണ്ട്. ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റീജിയണൽ കമ്മിറ്റി നാല് വർഷം മുൻപ് നിലവിൽ വരുകയും ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിലും മിഷൻലീഗ് സംഘടന വളരെ സജീവമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു.

സിജോയ് പറപ്പള്ളിൽ

Facebook Comments

knanayapathram

Read Previous

കുറുമുള്ളൂര്‍ പാറയില്‍ മേരി തോമസ് (89) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

Read Next

UKKCA ബാഡ്മിൻ്റൺ വിജയകിരീടം മാറ്റമില്ലാതെ സ്‌റ്റിവനേജ് യൂണിറ്റിലേയ്ക്ക് തന്നെ: സ്‌റ്റിവനേജ് യൂണിറ്റിലെ അനി ജോസഫ്-ജെഫ് അനി ജോസഫ് സഖ്യവും, കൊവൻട്രിയൂണിറ്റിലെ ജയൻ പീറ്റർ-ഷാജി മുഖച്ചിറയിൽ സഖ്യവും, ലെസ്റ്റർ യൂണിറ്റിലെ ഗ്ലോറിയ -ഇസബെല്ലാ സഖ്യവും,സ്റ്റിവനേജ് യൂണിറ്റിലെ ജെഫ് അനി-ജീനാ മാത്യു സഖ്യങ്ങൾ ബാഡ്മിൻറൺ മത്സര വിജയികൾ