Breaking news

20മത് കൺവൻഷന്റെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് ‘മനസ്സൊരു സക്രാരിയായി” ഉൾപ്പെടെ നൂറുകണക്കിന് അതിമനോഹര ദേവാലയ ഗീതങ്ങൾ ചിട്ടപ്പെടുത്തിയ ജോജി ജോൺസ്

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

കഴിഞ്ഞ മൂന്നുവർഷങ്ങളായി ജൂലൈ എട്ടിന് നടക്കുന്ന UKKCA കൺവൻഷന്റെ സ്വാഗതന്യത്തത്തിനുവേണ്ടിയുള്ള ഗാനത്തിന് ഈണം പകരുന്നത് യുവ സംഗീതസംവിധായകരിലെ ഏറെ ശ്രദ്ധേയനായ ജോജി ജോൺസാണ്. Youtube ൽ ഏറ്റവും അധികം ആളുകൾ ആസ്വദിയ്ക്കുന്ന ക്രൈസ്തവ ഭക്തിഗാനമായ” ദൈവം തന്നതല്ലാതൊന്നും ഇല്ല യെന്റെ ജീവിതത്തിൽ” എന്ന ഗാനത്തോടൊപ്പം മനസ്സൊരു സക്രാരിയായി, ഞാനുണരുമ്പോഴും, കരഞ്ഞാൽ കണ്ണിരൊപ്പും സ്നേഹമല്ലേ, തുടങ്ങി ആസ്വാദക ഹൃദയങ്ങളിലലതല്ലുന്ന അഞ്ഞൂറിലധികം ക്രൈസ്തവ ഭക്തിഗാനങ്ങൾക്കാണ് ജോജി ജോൺസ് സംഗീത സംവിധാനം നിർവ്വഹിച്ചത്. ദേവാലയ ശുശ്രൂഷകൾക്ക് ഉതകുന്ന ദൈവത്തിന്റെ വിരലടയാളം പതിഞ്ഞ ക്രൈസ്തവ ഭക്തിഗാനങ്ങളാണ് ജോജി ജോൺസിനെ വ്യത്യസ്തനാക്കുന്നത്.

കലാഭവന്റെ ഡയറക്ടറായിരുന്ന ആബേലച്ചന്റെ പാട്ടിന് സംഗീത സംവിധാനം നിർവ്വഹിച്ചു 1998 ലാണ് ജോജി ജോൺസ് സംഗീത സംവിധാന രംഗത്തേയ്ക്കുള്ള അരങ്ങേറ്റം കുറിയ്ക്കുന്നത്. കഴിഞ്ഞ 23 വർഷങ്ങളായി സംഗീത സംവിധാന രംഗത്ത് പ്രവർത്തിയ്ക്കുന്ന ജോജി ജോൺസ് ക്രൈസ്തവ ഭക്തിഗാനങ്ങൾക്കുപുറമേ സിനിമാ ഗാനങ്ങൾ, ലളിതഗാനങ്ങൾ, ഓണപ്പാട്ടുകൾ ഉൾപ്പെടെ ആയിരത്തി അഞ്ഞൂറോളം ഗാനങ്ങളാന് ചിട്ടപ്പെടുത്തിയത്. യുവജനോൽസവ വേദികളിൽ ഏറെ ആലപിയ്ക്കപ്പെടുന്ന’പുഴയുടെ തീരത്ത് ഒരുത്രാsരാത്രിയിൽ” ജോജി ജോൺസിൻറെ കൈയൊപ്പുപതിഞ്ഞ ഗാനമാണ്. മോഹൻലാൽ നായകനിയ ഭഗവാൻ എന്ന ചിത്രത്തിലെ കെഎസ് ചിത്ര ആലപിച്ച ” മീരയായി മിഴി നനയുമ്പോൾ” എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടഗാനമാണ്. 19മത് കൺവൻഷന്റെ സ്വഗതഗാനത്തിനും ഈണം പകർന്നത് ജോജി ജോൺസായിരുന്നു.

Facebook Comments

knanayapathram

Read Previous

പ്രൗഢ ഗംഭീര്യത്തോടെ ക്നായിതൊമ്മനായി തിളങ്ങി ജോയ് പാച്ചിക്കര, ക്നാനായക്കാരുടെ താരമായി.

Read Next

20മത് കൺവൻഷനിലെത്തുന്നവരെ സ്വീകരിയ്ക്കാൻ, വിശിഷ്ടാതിഥികൾക്ക് സ്വാഗതമേകാൻ, യൂണിറ്റുകളിൽ നിന്നെത്തുവർക്ക് സഹായഹസ്തമേവാൻ സജ്ജരായി UKKCA കൺവൻഷൻ റിസപ്ഷൻ ആൻഡ് പബ്ളിസിറ്റി കമ്മറ്റി രൂപീകൃതമായി