ക്നാനായ കാത്തലിക് യൂത്ത് ലീഗ് കടുത്തുരുത്തി ഫൊറോനയുടെ 2024 – 2025 പ്രവർത്തന വർഷത്തെ പ്രവർത്തന ഉദ്ഘാടനം കുറുപ്പന്തറ സെൻറ് തോമസ് ക്നാനായ ദേവാലയ അംഗനത്തിൽ വച്ച് ഏപ്രിൽ മാസം 28ആം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തപ്പെട്ടു. കുറുപ്പന്തറ യൂണിറ്റ് പ്രസിഡൻറ് ശ്രീ. ജോസഫ് മാത്യു ആക്കാംപറമ്പിൽ പതാക ഉയർത്തിയ ശേഷം പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് യോഗത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഒരു മണിക്കൂർ നീണ്ടുനിന്ന ഐസ് ബ്രേക്കിംഗ് സെക്ഷൻ യുവജനങ്ങൾക്കായി നടത്തപ്പെട്ടു.
തുടർന്ന് നടന്ന കെ.സി.വൈ.എൽ. കടുത്തുരുത്തി ഫൊറോനയുടെ പ്രവർത്തനവർഷ ഉദ്ഘാടന ചടങ്ങിൽ ഫൊറോന പ്രസിഡൻറ് ശ്രീ. അരുൺ സണ്ണി മുകളേൽ അധ്യക്ഷത വഹിക്കുകയും, അഭിവന്ദ്യ മാർ കുര്യൻ വയലുങ്കൽ പിതാവ് യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
കടുത്തുരുത്തി ഫൊറോന വികാരി ഫാദർ അബ്രഹാം പറമ്പേട്ട് സംഘടനയുടെ പുതിയ മാർഗ്ഗരേഖ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട കുറുപ്പന്തറ പള്ളി വികാരി ഫാദർ ജേക്കബ് മുല്ലുർ, അതിരൂപത ഡയറക്ടർ ശ്രി. ഷെല്ലി ആലപ്പാട്ട്, അതിരൂപത ജനറൽ സെക്രട്ടറി ശ്രി. അമൽ സണ്ണി എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫൊറോനയിലെ എല്ലാ യൂണിറ്റുകളിലെയും യൂണിറ്റ് ചാപ്ലിൻമാരും സിസ്റ്റർ അഡ്വൈസർമാരും യോഗത്തിൽ സന്നിഹിതരായിരുന്നു. കെ.സി.വൈ.എൽ. കടുത്തുരുത്തി ഫൊറോന സെക്രട്ടറി മരീന ടോജി കണികുളത്തേൽ യോഗത്തിന് നന്ദി അർപ്പിച്ചു.
കെസിവൈഎൽ കടുത്തുരുത്തി ഫൊറോന വൈസ് പ്രസിഡൻറ് ശ്രീ. ജോസ്റ്റൻ സോജൻ കരിശ്ശേരിക്കൽ, ജോയിൻ സെക്രട്ടറി ശ്രീ. നിജിൻ ജോസ് മാറിയിൽ, ട്രഷറർ ശ്രീമതി. അഖില അന്നാ ബിനു കുഴിപ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. കുറുപ്പന്തറ, കല്ലറ, കടുത്തുരുത്തി, കരിപ്പാടം എന്നീ യൂണിറ്റുകൾ നടത്തിയ കലാപരിപാടിക്ക് ശേഷം ക്നാനായ ഫ്യൂഷൻ പ്രോഗ്രാമ്മോടുകൂടി പ്രവർത്തനവർഷ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.