Breaking news

ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ ഗീർവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി.  ലദീഞ്ഞ്, ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുവാൻ പോലും തയ്യാറായ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ  വിശ്വാസ തീഷ്ണത ഓരോ ക്രൈസ്തവനും മാതൃകയാക്കേണ്ടതാണ് എന്ന് ഡോ ജോൺസൺ നീലനിരപ്പേൽ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വിശ്വാസ തീഷ്ണതയിൽ നിറഞ്ഞ വൈദികരും സന്ന്യസ്തരും സഭയുടെ ആത്മീയ വളർച്ചക്ക് അത്യന്താപേക്ഷിതമാണ് എന്നും നല്ല ദൈവവിളികൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കുകയും അവർക്ക് എല്ലാ പിന്തുണയും നൽകുകയും ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വികാരി ഫാ. സിജു മുടക്കോടിയിൽ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികനായിരുന്നു. മണ്ണുക്കുന്നേൽ ഫിലിപ്പ് & മിന്റു, മൈലാടുംപാറയിൽ തോമസ് & ഫാമിലി, വെട്ടിക്കാട്ടിൽ ടിമ്മി & ടിനു, വാണിയാംകുന്നേൽ ജോർഡൻ ജോസഫ്, ജെയിംസ് കൊച്ചാംകുന്നേൽ & ഫാമിലി, ആന്റണി വല്ലൂർ & ഫാമിലി തുടങ്ങിയവർ തിരുനാൾ പ്രസുദേന്തിമാരായിരുന്നു. തിരുനാൾ സജ്ജീകരണങ്ങൾക്ക് അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ  സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ,  ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മാറ്റത്തിൽപ്പറമ്പിൽ,  നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. നേര്കാഴ്ചകൾക്കും കഴുന്ന് എടുക്കൽ കർമ്മങ്ങൾക്കും ജോസ് പിണർക്കയിൽ നേതൃത്വം വഹിച്ചു.

Facebook Comments

knanayapathram

Read Previous

ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ യാത്രയയപ്പ്

Read Next

KCCQ വിന്റെ ഈസ്റ്റർ ആഘോഷങ്ങളും, KCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷന്റെ “പൈതൃകം- 2024″ന്റെ ടിക്കറ്റ് ഉദ്ഘാടനവും ഒരേ വേദിയിൽ നടത്തപ്പെട്ടു