ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെ സി സി ക്യുവിന്റെ ഈസ്റ്റർ ആഘോഷങ്ങൾ 27/04/2024 ന് സിൽക്ക് സ്റ്റോൺ സ്റ്റേറ്റ് സ്കൂളിലെ ബൃഹത്തായ ഹോളിൽ വെച്ച് KCYLQ ലെ യുവതികൾ അണിയിച്ചൊരുക്കിയ ചടുല മനോഹരമായ സ്വാഗത നൃത്തത്തോടെ ആരംഭിച്ചു. ക്നാനായക്കാരുടെ യഹൂദ പാരമ്പര്യം വിളിച്ചോതുന്ന മ്നോറ വിളക്ക് തെളിച്ചാണ് ഈ വർഷത്തെ ആഘോഷങ്ങൾ ആരംഭിച്ചത് എന്നതിന് പ്രത്യേക ശ്രദ്ധ നേടി. KCCQ സെക്രട്ടറി ശ്രീ ബിജോഷ് ചെള്ളം കണ്ടത്തിൽ സ്വാഗതം ചെയ്തു സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തിൽ KCCQ പ്രസിഡൻറ് ശ്രീ സുനിൽ കാരിക്കൽ മൂന്നാം നാളിന്റെ ആഘോഷമായ ഈസ്റ്ററിനെക്കുറിച്ചും അതുപോലെ തന്നെ, കുടുംബാംഗങ്ങളോടൊപ്പം അസോസിയേഷൻ പരിപാടികളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. വിശിഷ്ട അതിഥികളായ KCCO പ്രസിഡൻറ് ശ്രീ സജീവ് കുന്നുംപുറത്ത്, VKCC പ്രസിഡൻറ് തോമസ് സജീവ് ജോൺ കായിപ്പുറത്ത്, VKCC സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരുക്കോട്ടിൽ എന്നിവർ കൺവെൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം”പൈതൃകം 2024″ ന്റെ ടിക്കറ്റ് ഉദ്ഘാടനം VKCC യുടെ പ്രസിഡണ്ടും കൺവെൻഷൻ ചെയർമാനുമായ തോമസ് സജീവ് ജോൺ കായിപ്പുറത്തിന്റെയും, VKCC സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിലിന്റെയും മഹനീയ സാന്നിധ്യത്തിൽ KCCO യുടെ അമരക്കാരായ KCCO പ്രസിഡൻറ് സജി കുന്നുംപുറത്തും സെക്രട്ടറി ഷോജോ തെക്കേവാലയിലും, KCCQ പ്രസിഡൻറ് ശ്രീ സുനിൽ കാരിക്കലിനും സെക്രട്ടറി ശ്രീ ബിജോഷ് ചെള്ളം കണ്ടെത്തലിനും ആദ്യ ടിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
KCCO സെക്രട്ടറി ശ്രീ ഷോജോ തെക്കേവാലയിൽ ക്നാനായക്കാരുടെ യഹൂദ പാരമ്പര്യത്തെ കുറിച്ചും അതോടൊപ്പം കൺവൻഷന്റെ വിശദമായ വിവരങ്ങൾ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു. KCCQ ജോയിൻ സെക്രട്ടറി വിപിൻ ചാരംകണ്ടത്തിൽ എല്ലാവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചു. ട്രഷറർ സുജി വെങ്ങാലിയിൽ, വൈസ് പ്രസിഡന്റ് ലിനു വൈപ്പേൽ, വിമൻസ് റെപ്രെസെന്ററ്റീവ് ഷേർലിപാരിപ്പള്ളി ,എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും, KCCQ വിന്റെ എല്ലാ ഏരിയയിൽ നിന്നും ഉള്ള വളരെ വ്യത്യസ്തങ്ങളായ പരിപാടികളും, KCCQ അംഗങ്ങൾക്ക് ആഘോഷരാവ് സമ്മാനിച്ചു.
Facebook Comments