Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ഹ്യൂസ്റ്റനിൽ തിരുനാളിനു ഗംഭീരമായ തുടക്കം.

ഹ്യൂസ്റ്റനിൽ തിരുനാളിനു ഗംഭീരമായ തുടക്കം.

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലത്തിലെ തിരുനാളാഘോഷങ്ങൾക്കു ഭക്തിസനന്ദ്രമായ തുടക്കം.  2024 ഒക്ടോബർ പത്താം തിയതി വൈകുന്നേരം 6.30 ന് ഭക്തിനിർഭരമായ  അന്തരീക്ഷത്തിൽ ഇടവക സമൂഹത്തിന്റെ  സാന്നിധ്യത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേൽ കൊടി ഏറ്റ്  കർമ്മം  നിർവഹിച്ചു. .         തുടർന്ന് നടന്ന ആഘോഷമായ കുർബാനയ്ക്ക്  മാർ.ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു.  പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമ്മുടെ ജീവിതത്തിനു തുണയും ശക്തിയും ആകട്ടെ എന്ന് പിതാവ് പറഞ്ഞു. എല്ലാ മനുഷ്യരും തങ്ങളുടെ വാഹനത്തിൽ ഒരു ജപമാല കുരുതുന്നത് പരിശുദ്ധ അമ്മയുടെ സംരക്ഷണം ലഭിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് എന്നും പിതാവ് പ്രസംഗ മദ്ധ്യേ ഉത്‌ബോധിപ്പിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി. വികാരി ഫാ.ജോഷി  വലിയവീട്ടിൽ എന്നിവർ സഹ കാർമ്മികരായിരുന്നു വിശുദ്ധ കുർബാനയ്ക്കു മുൻപായി ലദ്ദീഞ്ഞും കുർബാനയ്ക്കു ശേഷം നൊവേനയും ഉണ്ടായിരുന്നു. ഇടവക ജനങ്ങളുടെ  സാന്നിധ്യവും, ചെണ്ടമേളവും ചടങ്ങുകൾക്ക് മാറ്റു കൂട്ടി. ബിബി തെക്കനാട്ട്.

Read More
ഹ്യൂസ്റ്റണിൽ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങൾക്കു തുടക്കമാകുന്നു.

ഹ്യൂസ്റ്റണിൽ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങൾക്കു തുടക്കമാകുന്നു.

ഹ്യൂസ്റ്റൺ: 2024 ഒക്ടോബർ 10 മുതൽ 20 വരെ സെന്റ്  മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ  ദൈവാലയത്തിൽ തിരുനാൾ.വുമൺസ് മിനിസ്ട്രിയുടെ  ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായി  നടത്തപ്പെടുന്ന  ഈ വർഷത്തെ തിരുനാളിനു ആരംഭമാകുന്നു .   ഒക്ടോബർ 10 ന് വ്യാഴാഴ്ച  വൈകുന്നേരം 6.30ന് ഇടവക തിരുനാളിനു

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പരസ്നേഹ പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു. ഇടവകയിലെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിൻസന്റ് ഡി പോൾ  സൊസൈറ്റി അംഗങ്ങളാണ് തിരുനാളിന് പ്രസുദേന്തിമാരായത്. ഇടവക വികാരി റവ. ഫാ. സിജു മുടക്കോടിൽ തിരുനാൾ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക്  സിഎംഎൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2024 -25 പ്രവർത്തന വർഷ ഉദ്ഘാടനവും നടത്തപ്പെട്ടു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് സിഎംഎൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2024 -25 പ്രവർത്തന വർഷ ഉദ്ഘാടനവും നടത്തപ്പെട്ടു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച സെൻ മേരീസ്  മതബോധന സ്കൂൾ ഹാളിൽ വച്ച്  നടത്തപ്പെട്ടു. മിഷൻലീഗ് പ്രസിഡന്റ് ആൻഡ്രൂ തേക്കുംകാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാദർ പോൾ

Read More
ക്‌നാനായ റീജിയണൽ വിശ്വാസ പരിശീലനാ സ്‌കൂൾ  പ്രഥമ അദ്ധ്യാപകരുടെ സംഗമം

ക്‌നാനായ റീജിയണൽ വിശ്വാസ പരിശീലനാ സ്‌കൂൾ പ്രഥമ അദ്ധ്യാപകരുടെ സംഗമം

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയണിലെ  വിശ്വാസ പരിശീലനാ സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. റീജിയണിലെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്‌തു. റീജിയണൽ ക്യാറ്റികെറ്റികൾ  ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, സെക്രട്ടറി സജി പൂത്തൃക്കയിൽ, സിജോയ്  പറപ്പള്ളിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം

Read More
ഹ്യൂസ്റ്റൺ ക്നാനായ ഫൊറോനായിൽ  സീനിയേഴ്സ്  ഡേ കെയർ

ഹ്യൂസ്റ്റൺ ക്നാനായ ഫൊറോനായിൽ  സീനിയേഴ്സ്  ഡേ കെയർ

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു.2024 സെപ്റ്റംബർ 18നു രാവിലെയുള്ള വിശുദ്ധ കുർബാനയെ തുടർന്നു നടന്നപ്രാർത്ഥനാനിർഭരമായ ചടങ്ങിൽ  വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവകയുടെ ഈ നൂതന സംരംഭം ഉൽഘാടനം നിർവ്വഹിച്ചു. പ്രതീക്ഷാനിർഭരമായ ജീവിതമാണ് ദൈവം നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് എന്നും  ഭാവി തലമുറയുടെ നന്മ നിറഞ്ഞ ജീവിതത്തിനായി പ്രാർത്ഥിക്കുകയും  കഴിയും വിധം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഫാ. മുത്തോലത്ത്  തന്റെ  ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു.ക്നാനായ റീജിയനിൽ ഇദംപ്രദമായി തുടങ്ങിയ സീനിയേഴ്സ് ഡേ കെയർ വലിയൊരു തുടക്കമാകട്ടെ എന്നും ഫാ.മുത്തോലത്ത് അഭിപ്രായപ്പെട്ടു. പ്രായമായവരുടെ പ്രോത്സാഹനം ഒരു സമൂഹത്തിന്റെ വളർച്ചക്ക്‌ വളരെയേറെ പ്രയോജനം നൽകുമെന്ന് അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ പറഞ്ഞു . ആഴ്ചയിലെ എല്ലാ ബുധനാഴ്ചയും ദൈവാലയ ഹാളിൽ 60 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കും ഒരുമിച്ചു കൂടി വിവിധ പരിപാടികളിൽ സന്തോഷത്തോടെ സമയം ചെലവഴിക്കുന്നു. പങ്കെടുക്കുന്ന എല്ലാവരും ചേർന്നുള്ള വിവിധയിനം കളികളും, പാട്ടുകളും, തമാശകളും, പൊട്ടിച്ചിരികളും കൂട്ടായ്മക്ക് മാറ്റ് പകരുന്നു. കൂട്ടായ്മയും ഒരുമിച്ചു ചേരലും മനസിനും, ശരീരത്തിനും വലിയ ഉണർവേകി എന്നും, മനസ്സിനുള്ളിൽ ഓർമ്മിക്കുവാൻ സാധിക്കുന്ന ഒരു ദിവസമായിരുന്നു ഇത് എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. എല്ലാവരും ചേർന്ന് പാകം ചെയ്ത ഉച്ച ഭക്ഷണം, ഒരുമിച്ചു ചേർന്ന് ഭക്ഷിച്ചതു നല്ലൊരു അനുഭവമായിരുന്നു.എല്ലാ ബുധനാഴ്ചകളിലും വീണ്ടും കാണാമെന്ന പ്രത്യാശയിൽ സന്തോഷത്തോടെ പിരിഞ്ഞു. ഇടവക സീനിയേഴ്സ് കോർഡിനേറ്റർ സിസ്റ്റർ റെജി എസ്.ജെ.സി. കമ്മിറ്റി അംഗങ്ങൾ, ബിബി തെക്കനാട്ട് എന്നിവർ  എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. ബിബി തെക്കനാട്ട്.

Read More
ചിക്കാഗോ ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 6ന്

ചിക്കാഗോ ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 6ന്

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്തിന്റെ  ക്‌നാനായ റീജിയണൽ തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 6ന് നടത്തപ്പെടും. ചിക്കാഗോ രൂപതാ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിക്കും. ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം

Read More
കാനഡയിലെ ന്യൂ ഫൗണ്ട്ലാൻഡിൽ ക്നാനായ അസോസിയേഷൻ രൂപികരിച്ചു.

കാനഡയിലെ ന്യൂ ഫൗണ്ട്ലാൻഡിൽ ക്നാനായ അസോസിയേഷൻ രൂപികരിച്ചു.

കാനഡയിലെ കിഴക്കൻ മേഖലയിലെ പ്രൊവിൻസായ ന്യൂ ഫൗണ്ട്ലാൻഡിൽ ആദ്യമായി ക്നാനായ അസോസിയേഷന്‌ രൂപം കൊടുത്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഗൾഫിൽ നിന്നും കേരളത്തിൽനിന്നുമായി നിരവധി ക്നാനായ കുടുംബങ്ങളാണ് ഈ പ്രൊവിൻസിലേക്ക് കുടിയേറിയത്. ജൂലൈ 4 ന്‌ ഹ്യസ്വ സന്ദർശനത്തിനായി സെന്റ്. ജോൺസിൽ എത്തിയ കാനഡയിലെ ക്നാനായ മിഷൻ ഡയറക്ടറും

Read More
ഓഷ്യാനയിലെ ക്നാനായക്കാർ “പൈതൃകം 2024″ന്റെ ആഘോഷ തിമിർപ്പിലേക്ക്

ഓഷ്യാനയിലെ ക്നാനായക്കാർ “പൈതൃകം 2024″ന്റെ ആഘോഷ തിമിർപ്പിലേക്ക്

ഷോജോ തെക്കേവാലയിൽ( സെക്രട്ടറി കെ സി സി ഒ ) ഓഷ്യാനയിലെ ക്നാനായക്കാരുടെ സംഘടനയായ ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന (KCCO) യുടെ അഞ്ചാമത് കൺവെൻഷൻ, VKCC യുടെ ആതിഥേയത്ത്വത്തിൽ നടത്തപ്പെടുന്ന "പൈതൃകം-2024" ന് തിരി തെളിയുന്നതിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ശ്രീ സജി

Read More
ടോറോണ്ടോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പ്രധാന തിരുനാൾ നടത്തപ്പെട്ടു.

ടോറോണ്ടോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പ്രധാന തിരുനാൾ നടത്തപ്പെട്ടു.

ടോറോണ്ടോ : കാനഡയിലെ ആദ്യത്തെ ക്നാനായ കത്തോലിക്കാ ഇടവകയായ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാൾ സെപ്റ്റംബർ മാസം 7, 8 തീയതികളിൽ ഭക്തി ആദരപൂർവ്വം നടത്തപെടുകയുണ്ടായി. മിസ്സിസ്സഗായിലുള്ള സെന്റ് ജോസഫ് ഹയർ സെക്കന്റി സ്കൂളിൽ വച്ചു നടത്തപെട്ട തിരുകർമ്മങ്ങളിൽ ഇടവക അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാനിധ്യം

Read More