കാനഡയിലെ കിഴക്കൻ മേഖലയിലെ പ്രൊവിൻസായ ന്യൂ ഫൗണ്ട്ലാൻഡിൽ ആദ്യമായി ക്നാനായ അസോസിയേഷന് രൂപം കൊടുത്തു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഗൾഫിൽ നിന്നും കേരളത്തിൽനിന്നുമായി നിരവധി ക്നാനായ കുടുംബങ്ങളാണ് ഈ പ്രൊവിൻസിലേക്ക് കുടിയേറിയത്.
ജൂലൈ 4 ന് ഹ്യസ്വ സന്ദർശനത്തിനായി സെന്റ്. ജോൺസിൽ എത്തിയ കാനഡയിലെ ക്നാനായ മിഷൻ ഡയറക്ടറും വികാരി ജനറാലുമായ ഫാ. പത്രോസ് ചമ്പക്കരയുടെ സാന്നിധ്യത്തിൽ രൂപം കൊണ്ട ന്യൂ ഫൗണ്ട്ലാൻഡ് ക്നാനായ കാത്തലിക്ക് സെന്റ് ജോസഫ് കൂടാരയോഗത്തിന്റെ ആദ്യം യോഗം ഓണത്തിനോടു ബന്ധിച്ച് വിപുലമായി കൂടുകയുണ്ടായി.
നാട്ടിൽ നിന്നും സന്ദർശന വിസയിൽ എത്തിയ മാതാപിതാക്കൾ തിരി കൊളുത്തി ഉദ്‌ഘാടനം ചെയ്യുകയും ആശംസ നേരുകയും ചെയ്തു.
സംഘടനയുടെ പ്രഥമ പ്രസിഡണ്ടായി ജയേഷ് ഓണശ്ശേരിൽ, ജന. സെക്രട്ടറി തോംസൺ ഫിലിപ്പ്, ട്രഷറർ റെനിൽ കുര്യാക്കോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായി ജോസഫ് തെക്കും കാലായിൽ, തോമസ്കുട്ടി തോമസ്, സോണിയ ജോബിഷ്, സ്മിത സ്റ്റീഫൻ എന്നിവരെ തിരഞ്ഞെടുത്തു.
ന്യൂ ഫൗണ്ട്ലാന്റിലെ സെന്റ്. ജോൺസിന് പുറമെ, കോർണർ ബ്രുക്ക്, ഗ്രാൻഡ് ഫോൾസ്, കാർബനർ എന്നീ നഗരങ്ങളിൽ ഉള്ള ക്നാനായക്കാരും കൂട്ടായ്മയുടെ ഭാഗമാകും.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും, ഓണദ്യയും ഉണ്ടായിരിരുന്നു.