Breaking news

പ്രീ മാര്യേജ് കോഴ്സ് : സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ചിക്കാഗോ സെന്റെ തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് ആറു മുതൽ എട്ടുവരെ ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടന്ന പ്രീ മാര്യേജ് കോഴ്സിൽ പങ്കെടുത്തവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് ഈ ത്രിദിന കോഴ്സിന് നേതൃത്വം നൽകിയത്.
കാനഡ, ഓസ്ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമായി 34 യുവജനങ്ങൾ പങ്കെടുത്ത ഈ കോഴ്സിൽ വിവാഹിതരാവാൻ പോകുന്ന യുവതിയുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നടത്തപ്പെട്ടു. ആദ്യമായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്ന തങ്ങൾക്ക് ഈ കോഴ്സ് ഏറെ സഹായകരമായിരുന്നു എന്ന് കോഴ്സിൽ പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. ഫാദർ തോമസ് മുളവനാൽ, ഫാദർ എബ്രഹാം മുത്തോലത്ത്, ഫാദർ പോൾ ചൂരത്തൊട്ടിയിൽ, ഡോക്ടർ അജിമോൾ പുത്തൻപുരയിൽ, തോമസ് മ്യാലിൽ, ആൻസി ചേലക്കൽ, ജീൻസ്& ഷീന പുത്തൻപുരയിൽ,
ടോം മൂലയിൽ, തമ്പി & ഷൈനി വിരുത്തികുളങ്ങര, ടോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ, ജെയ കുളങ്ങര തുടങ്ങിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. നാട്ടിലോ വിദേശത്തോ വിവാഹിതരാവാൻ ഉദ്ദേശിക്കുന്ന എല്ലാ ക്രൈസ്തവ യുവാക്കളും ഇത്തരം കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണം എന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ.തോമസ് മുളവനാൽ അറിയിച്ചു.  ക്നാനായ റീജിയണിലെ അടുത്ത പ്രീ മാര്യേജ് കോഴ്സ് ഏപ്രിൽ മാസത്തിൽ ന്യൂയോർക്കിലും, ഒക്ടോബറിൽ ചിക്കാഗോയിലും, ഡിസംബറിൽ കാലിഫോർണിയയിലും വച്ച് നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ +1 (630) 205-5078 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഫാമിലി കമ്മീഷൺ ചെയർമാൻ ശ്രീ.ടോണി പുല്ലാപ്പള്ളി അറിയിച്ചു.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി ആർ.ഒ)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

UK യിൽ പുറത്തു നമസ്കാര ശുശ്രൂഷ ആചരിക്കുന്നു

Read Next

സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ