ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി വരുമാനദായക പദ്ധതികള്‍ക്ക് പരീശീലനം ഒരുക്കുന്നു. അനുദിന ചെലവുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിത്യ ഉപയോഗത്തിനുതകുന്നതും എന്നാല്‍ വരുമാനദായകവുമായ പദ്ധതികള്‍ നടപ്പിലാക്കികൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നുള്ളതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. കൂണ്‍ കൃഷി, സോപ്പ് നിര്‍മ്മാണം, അടുക്കളത്തോട്ട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികള്‍ക്കാണ് പരിശീലനം ഒരുക്കുന്നത്. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ നിര്‍വഹിച്ചു. വനിതാ യുവകര്‍ഷക അവാര്‍ഡ് ജേതാവ് അശ്വതി പ്രവീണ്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രാഹം, അനിമേറ്റര്‍ ബിന്‍സി സജി, ബിന്‍സി ബിനോഷ് എന്നിവര്‍ പങ്കെടുത്തു.