
കോട്ടയം : കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷൈജി ഓട്ടപ്പള്ളിയെ പാർട്ടി ചെയർമാൻ P J ജോസഫ് MLA നോമിനേറ്റ് ചെയ്തു. ഇപ്പോൾ പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായും കോട്ടയം ജില്ലാ ട്രഷറർ ആയും പ്രവർത്തിച്ച് വരികയായിരുന്നു. ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ബോർഡ് അംഗം , ക്നാനായ ഹദ്യൂ സാ ക്ലബ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം, നീണ്ടൂർ മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. KCYM സംസ്ഥാന യൂത്ത് കമ്മീഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. KCYM സംസ്ഥാന സിൻഡിക്കറ്റ് അംഗം,കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം, KCYL കോട്ടയം അതിരൂപത പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, ക്നാനായ ‘കത്തോലിക്കാ കോൺഗ്രസ്സ് കോട്ടയം അതിരൂപത ജനറൽ സെക്രട്ടറി, ട്രഷറർ , ഓർഗനൈസിംങ്ങ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.