
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
നൂറോളം സിനിമകളിലും നിരവധി ടി വി ഷോകളിലും അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ടിനി ടോമും സംഘവും UKKCA കണവൻഷനിൽ കലാ പ്രകടനങ്ങളുമായി എത്തുന്നു. സെവൻ ആർട്സ്, കൊച്ചിൻ ഗിന്നസ്, കൊച്ചിൻ കലാഭവൻ എന്നീ ട്രൂപ്പുകളിലൂടെ മിമിക്രി താരമായി തിളങ്ങി, ടോം ആൻഡ് ജെറി എന്ന ടി വി ഷോയുടെ വിജയവുമായി സിനിമയിലെത്തിയ ടിനി ടോം മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ്.
മിമിക്രിയുമായി ക്നാനായ പ്രേക്ഷകരെ കൈയ്യിലെടുക്കുവാൻ ടിനി ടോമെത്തുമ്പോൾ ഒപ്പം ആലാപന സൗകുമാര്യത്തിലൂടെയും ഉപകരണ സംഗീതത്തിലൂടെയും നൃത്ത പ്രകടനങ്ങളിലൂടെയും ഒപ്പം നിൽക്കുവാൻ മികച്ച ഒരു ടീമും ടിനി ടോമിനൊപ്പമുണ്ട്.
ക്നാനായ കൺവൻഷനിലെത്തുമ്പോൾ നാട്ടുകാരെയും കൂട്ടുകാരെയും ബന്ധുക്കളെയും സതീർത്‌ഥ്യരേയും കണ്ട് മനം നിറഞ്ഞ് മടങ്ങുമ്പോൾ ഓർത്തുവയ്ക്കാൻ ടിനി ടോമിൻറെയും സംഘത്തിൻ്റെയും കലാവിരുന്നിലെ നിമിഷങ്ങളാവും കൂടെയുള്ളത്.