Breaking news

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ നിര്‍വ്വഹിച്ചു. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ആശാകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാറിന്  കോട്ടയം നാര്‍ക്കോട്ടിക് സെല്‍ സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളി വി.ബി നേതൃത്വം നല്‍കി. അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും പങ്കാളിത്വത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നൂറോളം വനിതകള്‍ പരിപാടിയില്‍ പങ്കെടുത്തു.
Facebook Comments

Read Previous

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

Read Next

ഉഴവൂർ കുന്നുംപുറത്ത് മേരി തോമസ് (62) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE