Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പെന്തക്കുസ്താ തിരുനാളിനും എഴുത്തിനിരുത്തലിനും മാർ. ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആഘോഷിച്ചു. അരുണാചൽ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ച തിരുക്കർമ്മങ്ങൾക്ക് ശേഷം വിദ്യാരംഭത്തിനായി ഒരുങ്ങുന്ന കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു. ക്രിസ്തുവിന്റെ സഭയുടെ തുടക്കം കുറിക്കുന്ന പന്തക്കുസ്തായുടെ പ്രസക്തിയെപ്പറ്റിയും മിഷനറി ചൈതന്യത്തിൽ സഭ വളരേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയും മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ പ്രസംഗമധ്യേ സംസാരിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹകാർമികരായിരുന്നു. ഇരുപത്തിയേഴ് കുട്ടികൾ വിദ്യാരംഭത്തിനൊരുക്കമായി ആദ്യാക്ഷരങ്ങൾ കുറിച്ചു.

ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി. ആർ. ഓ. അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Facebook Comments

Read Previous

യു കെ ക്നാനായ സമുദായത്തിന് ആവേശമായി ആസ്ഥാന മന്ദിരം

Read Next

വിധവ – വിഭാര്യ സംഗമം നടത്തി