
കല്ലറ: സെന്റ്. തോമസ് ഹൈസ്‌കൂളിലെ 2025 – 2026 അധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവം പ്രൗഢോജ്വലമായി നടത്തപ്പെട്ടു. പുതുതായി സ്‌കൂളിലേക്ക് എത്തിയ 120 പരം കുട്ടികളെ കളഭം ചാര്‍ത്തി സ്വീകരിച്ചു തുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ റവ. ഫാ സ്റ്റീഫന്‍ കണ്ടാലപ്പിള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം ജില്ല മജിസ്‌ട്രേറ്റ് അനന്തകൃഷ്ണന്‍. എസ് ഉദ്ഘാടനം ചെയ്തു ചെയ്തു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, വാര്‍ഡ് മെമ്പര്‍ ജോയി കോട്ടയില്‍, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട്ജോസ് ലൂക്കോസ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു .ഒരു വര്‍ഷത്തേക്കുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം കല്ലറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമ്പിളി ബിനീഷ് നിര്‍വഹിച്ചു. തുടര്‍ന്ന് നവാഗതരായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഷൈബി അലക്‌സ് കൃതജ്ഞതയും പറഞ്ഞു. ഉയരുന്ന സ്വപ്നങ്ങളുടെ പ്രതീകമായി നവാഗതരായ കുട്ടികള്‍ ആകാശത്തേക്ക് ബലൂണുകള്‍ വിട്ടത് പ്രവേശനോത്സവത്തിലെ വേറിട്ട കാഴ്ചയായിരുന്നു. യോഗത്തിനുശേഷം കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. നവാഗത വിദ്യാര്‍ത്ഥികളായ കുമാരി ആത്മസ് മരിയ ജിജോ, ദ്രുപത് അജീഷ് എന്നിവരുടെ ഗാനങ്ങള്‍ പ്രവേശനോത്സവത്തിന് മിഴിവേകി.