
കോതനല്ലൂര്‍: കെ.സി.ഡബ്ള്യൂ.എ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ഏകദിന വാര്‍ഷിക ധ്യാനം അരീക്കര യൂണിറ്റിന്‍െറ ആതിഥേയത്തില്‍ സെന്‍റ് റോക്കീസ് പള്ളിയില്‍ നടത്തി. തുവാനീസ അസി. ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടി ധ്യാനം നയിച്ചു. കെ.സി.ഡബ്ള്യൂ.എ അതിരൂപത ചാപ്ളിയന്‍ ഫാ . തോമസ് ആനിമൂട്ടിലിന്‍െറ മുഖ്യകാര്‍മികത്വത്തിലും ഫൊറോനയിലെ മറ്റു
വൈദികരുടെ സഹ കാര്‍മികത്വത്തിലും കൃതജ്ഞതാബലി അര്‍പ്പിച്ചു. അതിരൂപത പ്രസിഡന്‍റ ്ഷൈനി സിറിയക്ക് ചൊള്ളമ്പേല്‍ ആമുഖ സന്ദേശം നല്‍കി. അതിരൂപത ഭാരവാഹികളും ഉഴവൂര്‍ ഫൊറോന ഭാരവാഹികളും അരീക്കര യൂണിറ്റ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വംനല്‍കി. വിവിധ ഇടവകകളില്‍ നിന്നായി ആയിരത്തോളം പേര്‍ സംബന്ധിച്ചു.
Facebook Comments