Breaking news

നെല്ലും നീരും 2025′ – കാനഡയിൽ വർണ്ണശബളമായി

ക്നാനായ കത്തോലിക്ക അസോസിയേഷൻ കാനഡ’ (KCAC)യും ‘ക്നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേൺ ഒന്റാറിയോ’ (KCCWO)യും സംയുക്തമായി സംഘടിപ്പിച്ച ക്നാനായ സംഗമം ‘നെല്ലും നീരും 2025’ ഒന്റാറിയോയിലെ കാലിഡോണിൽ ആവേശജ്ജ്വലമായി നടന്നു. രാവിലെ 8 മുതൽ രാത്രി 10 വരെ നീണ്ടു നിന്ന ഈ ഏകദിന മഹാസംഗമത്തിൽ കാനഡയുടെ വിവിധ ഭാഗങ്ങളിലെയും, അമേരിക്ക, യുകെ എന്നിവിടങ്ങളിലെയും 1200-ത്തിലധികം ക്നാനായക്കാർ പങ്കെടുത്തു. കാനഡയിൽ ഏറ്റവുമധികം ക്നാനായ സമുദായ അംഗങ്ങൾ പങ്കെടുത്ത ഒരു പരിപാടിയായി ഇത് മാറി.
പ്രഭാത ഭക്ഷണത്തിനു ശേഷം 9.30ന് ഭക്തിസാന്ദ്രമായി റവ. ഫാ. പത്രോസ് ചമ്പക്കരയും റവ. ഫാ. സജി ചാഴിശ്ശേരിയും ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വച്ചു KCCNA പ്രസിഡന്റ് ശ്രീ. ജെയിംസ് ഇല്ലിക്കൽ ‘നെല്ലും നീരും-2025’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. KCAC പ്രസിഡന്റ് ശ്രീ. ജോഹാൻ തച്ചേട്ട് അധ്യക്ഷത വഹിച്ചു. KCCWO ജനറൽ സെക്രട്ടറി ശ്രീ. മജീഷ് കീഴടത്ത് മലയിൽ സ്വാഗതം അർപ്പിച്ചു.
സമ്മേളനത്തിൽ KCCNA വൈസ് പ്രസിഡന്റ് സിജു ചെരുവിൻ കാലായിൽ, ജോയിന്റ് സെക്രട്ടറി സൂസൻ തെങ്ങുംതറയിൽ, RVP സിൽവസ്റ്റർ സിറിയക്, മുൻ KCCNA പ്രസിഡന്റുമാരായ ജോസ് കോട്ടൂർ, സിറിയക് കൂവക്കാട്ടിൽ, ഷാജി എടാട്ട്,  കാൽഗറി ക്നാനായ അസോസിയേഷൻ പ്രസിഡന്റ് സെലിൻ ചേരാത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തിന് ഫെബി തൈക്കകത്തു, ജെയ്‌സ് ചെലമ്പത്തു, സുനി കുളക്കാട്ട് എന്നിവർ നേതൃത്വം നൽകി. ജെസ്‌ലി പുത്തൻപുരയിൽ നന്ദിപ്രഖ്യാപനം നടത്തി.
സംഗമത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും,  വിവിധ പ്രായ വിഭാഗങ്ങൾക്കായി ഒരുക്കിയ വിനോദ പരിപാടികളും പ്രത്യേകം ശ്രദ്ധ നേടി. ക്നാനായ സമൂഹം കാനഡയിൽ ഇത്രയും വലിയൊരു ജനസാന്ദ്രതയോടെ ഒന്നിച്ചുചേർന്ന ആദ്യ അവസരമായിരുന്നു ഇത്. വിപുലമായ ആശയവിനിമയത്തിനും, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം വേദിയാകുകയായിരുന്നു.2000-ൽ സ്ഥാപിതമായ കാനഡയിലെ ആദ്യത്തെ ക്നാനായ സംഘടനയായ Knanaya Catholic Association of Canada (KCAC) തന്റെ 25-ാം വാർഷികം ആഘോഷപൂർവം ആഘോഷിച്ചു. ആഘോഷ ചടങ്ങിൽ KCACയുടെ മുൻ പ്രസിഡന്റുമാരെ പൊന്നാട അണിയിച്ചു ആദരിക്കുകയും, ഈ സന്തോഷ നിമിഷം പങ്കുവെച്ച് കേക്ക് മുറിച്ചും ആഘോഷം സ്മരണീയമാക്കി.
   ‘നെല്ലും നീരും 2025-ന്റെ പ്രധാന ആകർഷണമായി മാറിയത് ചരിത്രപരമായ മെഗാ മാർഗംകളി അവതരണം ആയിരുന്നു. ജോഷി ജോബ് നയിച്ച ഈ വിസ്മയ കാഴ്ചയിൽ 200-ഓളം കലാകാരന്മാർ ഒരേ താളത്തിൽ ചടുലനൃത്ത ചുവടുകൾ വച്ച് തനതു കലാരൂപം ജീവന്തമാക്കി. ആസ്വാദകർക്കെല്ലാം മനസ്സിൽ ദൃഢമായി പതിഞ്ഞ നിമിഷമായിരുന്നു അത്.
കാനഡയുടെ വിവിധ മേഖലകളിൽ നിന്നുള്ള ക്നാനായക്കാരെ പ്രതിനിധീകരിച്ചുകൊണ്ട് നടന്ന ഘോഷയാത്ര തനതായ വേഷധാരണമൂലം കൗതുകം ഉണർത്തി. ക്നാനായ ആചാരങ്ങൾ, തനിമ, മലബാർ കുടിയേറ്റ ഓർമകൾ എന്നിവയെ അവതാരപരമായി അവതരിപ്പിച്ച ഘോഷയാത്രയിൽ വെസ്റ്റേൺ ഒന്റാറിയോ റീജിയൻ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
യുവജനങ്ങൾക്കായി നടത്തിയ ‘Mr. & Miss Knanaya’ മത്സരം ഉത്സവത്തിന് ആവേശം കൂട്ടി. അഞ്ചു വീതം യുവാക്കളും യുവതികളും പങ്കെടുത്ത മത്സരത്തിൽ അതിജീവനത്തിനും അവതരണ മികവിനും തുല്യപങ്ക് നൽകിയ മത്സരാർത്ഥികൾ സമ്പൂർണ്ണ സദസ്സിനെ ആവേശഭരിതരാക്കി.
Mr. KNA ആയി Deon C Binoy ചേരിയിൽ തിരഞ്ഞെടുക്കപ്പെട്ടു.
Miss KNA ആയി തെരഞ്ഞെടുക്കപ്പെട്ടത് Alby Benny Chakkumkal.
Mr KNA runner up: Melvin Raju കളരിക്കൽ Miss KNA runner up : Jeslin Thomas തമ്പലാക്കാട്ട്
‘നെല്ലും നീരും 2025’ വെറും ആഘോഷമല്ല, ക്നാനായ ഏകതയുടെ, സംസ്‌ക്കാരപരമായ പാരമ്പര്യത്തിന്റെ, യുവജന സാന്നിധ്യത്തിന്റെ, കലാപരമായ സമൃദ്ധിയുടെ ഒരു ഉജ്ജ്വല പതിപ്പായി മാറുകയായിരുന്നു.
രാവിലെ മുതൽ രുചികരമായ വിവിധ തരം ഭക്ഷണങ്ങൾ ക്രമീകരിച്ചു ഏവരെയും സംതൃപ്തരാക്കിയത് ശ്രീ. ജോസ് പാലക്കുന്നേൽന്റെ നേതൃത്വത്തിൽ ഉള്ള മിസ്റ്റർ ജോൺസ് കാറ്ററിംഗ് ആയിരുന്നു.  കാനഡയുടെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തിയ സമുദായ അംഗങ്ങൾ അവതരിപ്പിച്ച ‘നെല്ലും നീരും 2025’ കലാസന്ധ്യ, ഇത്തവണയും അപാരമായ ഭാവകവിതയുമായി ശ്രദ്ധേയമായി. പ്രായഭേദമന്യേ കലാകാരന്മാർ പങ്കെടുക്കുന്ന ഈ പരിപാടി, പുതുമയും വൈവിധ്യവും നിറഞ്ഞ നാനാത്വ കലാരൂപങ്ങളിലൂടെ ഒരു ദൃശ്യവിരുന്നാണ് ഒരുക്കിയത്.
1200-ലധികം ആളുകൾ പങ്കെടുത്ത ഈ മഹാദിനം, കൃത്യമായ സമയക്രമത്തിൽ ആരംഭിച്ച് അർഹമായ രീതിയിൽ സമാപിച്ചു.
പ്രത്യേക ശ്രദ്ധ നേടിയത് യുവതലമുറ അവതരിപ്പിച്ച ക്നാനായ തനതായ കലാരൂപമായ പരിചമുട്ടുകളി ആയിരുന്നു. ശക്തമായ പരിശീലനവും നൂതനമായ അവതരണ രീതിയും ഈ പരിപാടിയെ മികവിലേക്കുയർത്തി. പരിശീലകൻ പ്രതീഷ് മരുതനാടിയിൽ ഈ പ്രകടനത്തിന്‍റെ പിന്നിൽ അര്‍പ്പണബോധത്തോടെയുള്ള പരിശ്രമത്തിന് അഭിനന്ദനാർഹനാണ്.
പരിപാടിയുടെ വിജയത്തിൽ നിർണായകമായതു എല്ലാവരുടെയും സഹകരണവും ഒപ്പം തങ്ങളോട് ചേർന്നുനിന്ന സ്പോൺസർ മാരുമാണെന്ന് സംഘടകർ അറിയിച്ചു. നെല്ലും നീരും 2025നു  പ്രസിഡന്റുമാരായ ജോഹാൻ തച്ചേട്ട്, ഫെബി തൈക്കകത്തു, സെക്രട്ടറിമാരായ ജെയ്‌സ് ചിലമ്പത്തു, മജീഷ് കീഴടത്ത് മലയിൽ, വിമൻസ് ഫോറം പ്രസിഡന്റ്‌ മാരായ സുനി കുളക്കാട്ട്, ജെസ്‌ലി പുത്തൻപുരയിൽ, മറ്റു ഭാരവാഹികളായ രേണു ജേക്കബ്, സിബി ജോൺ, ഫെലിക്സ് മാത്യു, ജോസ് ലുക്കോസ്, ഷിജോ തോമസ്,അഭിജിത് തോമസ്, ജിബിൻ എബ്രഹാം, മിനു സോണി, ഷെല്ലി ജോയ്, ജോബി ജോസഫ്, സ്റ്റാനി ജേക്കബ്,റിജോ മങ്ങാട്ട്, പീറ്റർ തോമസ്, സ്റ്റീഫൻ ജെയിംസ്, വിനു ജോസ്, ജോയ് ചാക്കോ, ജെഫ്രിൻ ജോസഫ്,അജോ കുര്യൻ,  ഫിലിപ്സ് ജോർജ്, മരിയ സൈമൺ, അഞ്ജന റോബി, നീതാ മാക്കിൽ, സിമി ബൈജു, ഷീന ബിജു, ഷീബ സജി, ലിസ ലിജു, ഫിയോണ ഫിബിൻ , എലിസബത്ത് പയസ് കൂടാതെ മറ്റു വിവിധ കമ്മിറ്റി അംഗങ്ങളും  നേതൃത്വം നൽകി!                                                                                                                                                                       
Facebook Comments

Read Previous

ഉഴവൂർ ഈസ്റ്റ് കണ്ടത്തിൽ മേരി ജോൺ നിര്യാതയായി

Read Next

ക്നാനായ സമുദായത്തിൻ്റ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശക്തമായി കൂടെ നിൽക്കുമെന്ന് സിറോ മലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.