Breaking news

റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ കുടുംബ സംഗമം നടത്തി.

ന്യൂയോർക്കിലെ റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 18-ാം തീയതി (ഞായറാഴ്ച) കുടുംബ സംഗമം നടത്തുകയും, വിവാഹജീവിതത്തിൽ 50 വർഷവും 25 വർഷവും പൂർത്തിയാക്കിയ 44 ദമ്പതികളെ ആദരിക്കുകയും ചെയ്തു.

ഷംഷാബാദ് രൂപതയുടെ മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ ദിവ്യബലി അർപ്പിക്കുകയും ദമ്പതിമാർക്ക് ക്ലാസുകൾ നൽകുകയും ചെയ്തു. ബഹു മാർ പ്രിൻസ് പാണേങ്ങാടൻ ബിഷപ്പ് നയിച്ച കുടുംബ നവീകരണത്തെക്കുറിച്ചുള്ള സെമിനാർ ശ്രദ്ധ നേടി ഇടവക വികാരി ബഹുമാനപ്പെട്ട ബിപി തറയിൽ അച്ചൻ, സിബി മണലിൽ, ജസ്റ്റിൻ ചാമക്കാല, ജിമ്മി പുളിയനാൽ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

Read Previous

ക്‌നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ

Read Next

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ സീറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന് സ്വീകരണം മെയ് 29 വ്യാഴാഴ്ച്ച വൈകിട്ട്