Breaking news

ക്‌നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാർത്ഥികൾക്കായി നടത്തിയ ക്‌നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.

ന്യൂയോർക്ക്  സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആൽഡെൻ ഷിബി തള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, ന്യൂ യോർക്ക്), ഇസബെൽ വേലികെട്ടൽ (സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, സാൻ ഹൊസെ, കാലിഫോർണിയ)  എന്നിവർ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.

ഫിലിപ്പ് നെടുംതുരുത്തിൽപുത്തൻപുരയിൽ ചിക്കാഗോ, ജസ്റ്റിൻ ജോജി മേക്കാട്ടേൽ ഒർലാണ്ടോ, ഹേസിൽ  വേലികെട്ടൽ സാൻ ഹൊസെ, മൗറീൻ ജേക്കബ് തച്ചേട്ട് ഒർലാണ്ടോ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ക്‌നാനായ റീജിയണൽ ഡിറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വിജയികളെ അഭിനന്ദിച്ചു.
ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു. റീജിയണൽ പ്രസിഡന്റ് രേഹൻ വില്ലൂത്തറ സ്വാഗതവും ഓർഗനൈസർ ഷീബാ താന്നിച്ചുവട്ടിൽ നന്ദിയും പറഞ്ഞു. മിഷൻ ലീഗ് അന്തർദേശീയ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ  മത്സരത്തിന്റെ ക്വിസ് മാസ്റ്ററായിരുന്നു.

Facebook Comments

Read Previous

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഭക്തിപൂർവ്വം നടത്തപ്പെട്ടു

Read Next

റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ കുടുംബ സംഗമം നടത്തി.