Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മദേഴ്‌സ് ഡേയ് ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. മെയ് 11 ഞായറാഴ്ചയിലെ നാല് വിശുദ്ധ കുർബ്ബാനകളോടും ചേർന്ന് നടത്തപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ അമ്മമാർക്ക് വേണ്ടി പ്രത്യേക പ്രാത്ഥനകളും ആദരിക്കൽ ചടങ്ങുകളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.  മിസ്സൂറിയിലെ സ്പ്രിങ്‌ഫീൽഡിൽ സെന്റ് വിൻസന്റ് ഡി പോൾ കാത്തലിക്ക് ഇടവകയിലെ അസ്സോസിയേറ്റ് പാസ്റ്ററും കോട്ടയം അതിരൂപതയിലെ വല്ലംബ്രോസൻ സന്ന്യാസ സഭാ സമൂഹാംഗവുമായ ഫാ. വിനീഷ് തറയിൽ,  അമ്മ ദിനത്തിൽ 10 മണിക്കുള്ള വി. കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുകയും സന്ദേശം നൽകുകയും ചെയ്തു. മദേഴ്‌സ് ഡേയുടെ പശ്ചാത്തലത്തിൽ നമ്മുടെ ജീവിതത്തിൽ അമ്മമാരുടെ പ്രാധാന്യം എന്താണ് എന്ന് പരിശുദ്ധ അമ്മയുടെ ജീവിതത്തോട് ചേർത്തുവച്ചുകൊണ്ട് പരിശോധിക്കുകയും അവ ഓരോ കുടുംബങ്ങളിൽ പ്രാവർത്തികമാക്കുകയും ചെയ്യണം എന്ന് ഫാ. വിനീഷ് ഓർമ്മിപ്പിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, മെൻസ് മിനിസ്റ്റി കോർഡിനേറ്റേഴ്‌സ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. സ്വാദിഷ്ടമായ പായസവിതരണവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Facebook Comments

Read Previous

ഞീഴൂർ പൊട്ടംകുഴിയിൽ പി.ജെ. തോമസ് (87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25ന്