Breaking news

ഡോ.മേരി കളപ്പുരക്കൽ രചിച്ച “സാമീപ്യം സാന്ത്വനം” പ്രകാശനം ചെയ്തു

കോട്ടയം : ഡോ. മേരി കളപ്പുരയ്ക്കൽ എഴുതിയ “സാമീപ്യം സാന്ത്വനം” കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പ്രകാശനം ചെയ്തു, പ്രശസ്ഥ ക്യാൻസർ സർജൻ ഡോ.ജോജോ വി ജോസഫ് ആദ്യ പ്രതി ഏറ്റുവാങ്ങി. ജീവിതാന്ത്യ ശുശ്രുഷകളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ കൃതി മഷിക്കൂട്ട് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാരിത്താസ് ഹോസ്പിറ്റലിൽ ദീർഘകാലം സേവനം ചെയ്ത, കേരളത്തിൽ പാലിയേറ്റീവ് കെയർ പ്രചാരത്തിലെത്തിക്കുന്നതിൽ നല്ലൊരു പങ്കുവഹിച്ചിട്ടുള്ള ഡോ.മേരിയുടെ നവതിയോട് അനുബന്ധിച്ചായിരുന്നു പുസ്തക പ്രകാശനം. പേരൂർ സൗഭാഗ്യയിൽ വെച്ചുനടന്ന ലളിതമായ ചടങ്ങിൽ
തോമസ് ചാഴികാടൻ Ex. M P, രാഷ്ട്ര ദീപിക M D ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പൊതുപ്രവർത്തകൻ ശശിമാഷ് ,
കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ.ഡോ.ബിനു കുന്നത്, പ്രശസ്ഥ എഴുത്തുകാരൻ വിനായക് നിർമൽ ,
ഫാ. ജോബി കാച്ചനോലിക്കൽ, സിസ്റ്റർ ആലി ചിറമേപുറം, സിസ്റ്റർ ഷീബ കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
സാമീപ്യം സാന്ത്വനം എന്ന ബുക്ക് തപാലിൽ ലഭിക്കുന്നതിന് +91 8075523657 എന്ന വാട്സപ്പ് നമ്പറിലോ, +91 9656668443 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. വില Rs. 180.

Facebook Comments

Read Previous

കണ്ണങ്കര പനങ്ങാട്ട് (അട്ടിയിൽ) മറിയക്കുട്ടി ചാക്കോ (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കോട്ടയം ക്നാനായ അതിരൂപത വൈദികരുടെ സ്ഥലമാറ്റം