

ഇംഗ്ലണ്ടിലെ ഉദ്യാന നഗരിയായ കെൻ്റിലെ ക്നാനായ മക്കളുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 26 ന് നടക്കുന്നു.UKKCA യുടെ കെൻ്റ്,ഈസ്റ്റ് സസക്സ്,മെയ്ഡ്സ്‌റ്റോൺ, മെഡ്വേ, ഹോർഷം ആൻഡ് ഹേവാർഡ്ഹീത്ത് യൂണിറ്റുകളാണ് കെൻ്റ് റീജിയണിൽ ഉൾപ്പെടുന്നത്. എല്ലാ വർഷവും നടക്കുന്ന റീജിയൺ കൂട്ടായ്മയിൽ കെൻ്റിലെ ക്നാനായ മക്കൾ ഒന്നടങ്കം ആവേശത്തോടെ പങ്കെടുക്കാറുണ്ട്.
ഏപ്രിൽ 26 ന് വിസ്റ്റബളിൽ വച്ചാണ് കെൻ്റ് റീജിയൺ ഒത്തുചേരൽ നടക്കുന്നത്. 2മണിക്ക് ഫാ മനു കൂന്തനാനിക്കൽ അർപ്പിയ്ക്കുന്ന ദിവ്യബലിയോടെ റീജിയൺ കൂട്ടായ്മയ്ക്ക് തുടക്കമാവും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ റീജിയൺ പ്രസിഡൻ്റ് സിജു ചാക്കോ അധ്യക്ഷത വഹിയ്ക്കും. റീജിയൺ പരിപാടിയ്ക്ക് മാറ്റു കൂട്ടാൻ യൂണിറ്റുകളിൽ വിവിധ കലാപരിപാടികളുടെ പരിശീലനം നടത്തിവരുന്നു. ക്നാനായ സിംഗർ സിജിൻ ഒളശ്ശയുടെ സംഗീത നിശ പരിപാടിയ്ക്ക് മാറ്റു കൂട്ടും.
തനിമയും പാരമ്പര്യവും കൈവെടിയാതെ കാത്തുസൂക്ഷിച്ച് തലമുറകൾക്കേകും എന്ന് ഉറക്കെ പ്രഖ്യാപിച്ച് കെൻ്റിലെ മക്കൾ ീജിയൺ കൺവൻഷനായി കാത്തിരിയ്ക്കുന്നു. ബന്ധങ്ങൾ പുതുക്കാൻ,സൗഹൃദം പങ്കിടാൻ ഒരുമയിൽ പുലരാൻ കെൻ്റിലെ ക്നാനായക്കാരെ ഒരുമിച്ച് നിർത്താൻ റീജിയൺ കൂട്ടായ്മ എന്നും സഹായകമായിട്ടുണ്ട്.