Breaking news

പതിനൊന്നാമത്  മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് മാർച്ച് 29-ന്

ബ്രാൻഡൻ  (ഫ്‌ളോറിഡ): താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടക്കുന്ന പതിനൊന്നാമത്  മാർ മാക്കീൽ  ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പുതിയതായി നിർമ്മിച്ച ആധുനിക കോർട്ടടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്  സംഘാടകർ അറിയിച്ചു.

മാർച്ച് 29 ശനിയാഴ്ച്ച രാവിലെ ഒൻപതു മാണി മുതൽ ടൂർണമെന്റ് ആരംഭിക്കും. ഫ്ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്‌തവ ദേവാലയങ്ങളിൽ നിന്നായി മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ, കോളേജ്‌ വിഭാഗങ്ങളിലായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കും.

കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് ദൈവദാസനുമായി ഉയർത്തപ്പെട്ട ബിഷപ്പ് മാർ മാത്യു മാക്കീലിന്റെ സ്മരണാർത്ഥമാണ് കഴിഞ്ഞ പത്തു വർഷമായി ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

സിജോയ് പറപ്പള്ളിൽ

Facebook Comments

knanayapathram

Read Previous

ക്നാനായക്കരുത്തിൽ ലോകകപ്പ് കബഡി മത്സരത്തിൽ കപ്പുനേടി സ്കോട്ലൻഡ്: മാഞ്ചസ്റ്ററിന് അഭിമാനമായി ജിൻസൺ രാജു കിഴക്കേപ്പടവിൽ

Read Next

ഒളശ്ശ പൂങ്കശ്ശേരിൽ പി.ഐ. ജോയ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE