

ശതാബ്‌ദി നിറവിൽ, മികവിന്റെ പാതയിലൂടെ മുന്നേറുന്ന സെന്റ് ജോർജിന്റെ കിരീടത്തിന് ഒരു പൊൻതൂവൽ കൂടി. പാഠ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകളെ അടിസ്ഥാനമാക്കി കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ല നൽകുന്ന ഏറ്റവും മികച്ച ഹൈസ്കൂളിനുള്ള ട്രോഫി ഇത്തവണ കൈപ്പുഴ സെന്റ് ജോർജിന് സ്വന്തം.
കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അനിത ഗോപിനാഥിന്റെ
അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസിന്റെ പക്കൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. ഈ നേട്ടത്തിന് പിന്നിൽ അധ്യാപകർ, മാനേജ്മെൻറ്, പിടിഎ ഭരണസമിതി, സോക്കർ കമ്മിറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, വിവിധ SSLC ബാച്ചുകൾ, സംഘടനകൾ അഭ്യുദയകാംക്ഷികൾ എല്ലാവരുടെയും കൂട്ടായ പരിശ്രമഫലമാണ്.
Facebook Comments