Breaking news

കെ.എസ്.എസ്.എസ് വനിതാദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം:  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ വിപുലമായ പരിപാടികളോടെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സ്ത്രീ പുരുഷ തുല്യതയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി റവ. ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ,  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ  കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ പ്രവര്‍ത്തന മേഖലകളില്‍ വ്യാപൃതരായിരിക്കുന്ന വനിതകളെ ആദരിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. റോസമ്മ സോണി, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം, കാരിത്താസ് സെക്ക്വുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറല്‍ റവ. സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, ലീജിയണ്‍ ഓഫ് മേരി കോട്ടയം അതിരൂപത പ്രസിഡന്റ് പ്രൊഫ. ലത മാക്കില്‍, ക്‌നാനായ കാത്തലിക് വിമന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ്് ഷൈനി സിറിയക്ക്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. സിന്‍സി ജോസഫ്, കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ്, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്, സിബിആര്‍ അനിമേറ്റര്‍ സജി ജേക്കബ്, കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരായ കുഞ്ഞുമോള്‍ തോമസ്, മേരി ജോയി, കുഞ്ഞുമോള്‍ രാജു, ത്രേസ്സ്യാമ്മ കുരുവിള, മറിയാമ്മ സെബാസ്റ്റ്യന്‍ എന്നിവരെയാണ് ആദരിച്ചത്. കൂടാതെ വനിതാദിന ഭാഗ്യതാരം നറുക്കെടുപ്പും നടത്തപ്പെട്ടു. വനിതകള്‍ക്കായി സംഘടിപ്പിച്ച താറാവ് പിടുത്ത മത്സരത്തോടെയാണ് ദിനാചരണത്തിന് തുടക്കമായത.് മത്സരത്തില്‍ ഇടയ്ക്കാട്ട് മേഖലയിലെ അമ്പിളി വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ന്ന് നടത്തപ്പെട്ട വനിതാദിന നര്‍മ്മ സല്ലാപ പരിപാടിയ്ക്ക് പ്രസിദ്ധ ടിവി മിമിക്രി താരങ്ങള്‍ നേതൃത്വം നല്‍കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയസംഘങ്ങളില്‍ നിന്നായി ആയിരത്തോളം വനിതാ പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

Facebook Comments

Read Previous

ടെഡി മുഴയൻമാക്കലിനെ കെ.സി.എസ് ചിക്കാഗോ ലെയ്‌സൺ ബോർഡ് മെമ്പർ ആയി നോമിനേറ്റ് ചെയ്തു.

Read Next

ഇരവിമംഗലം തേക്കുംകാലായിൽ അന്നമ്മ ജോസഫ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE