Breaking news

യുകെയിലെ സ്വിൻഡണിൽ ഐറിന്‍ സ്മിതാ തോമസ്(11) നിര്യാതയായി

യുകെയിൽ സ്വിന്‍ഡണിലെ സ്മിത – തോമസ് മലയാളി ദമ്പതികളുടെ മകളായ ഐറിന്‍ സ്മിതാ തോമസ് അന്തരിച്ചു. ഇന്നലെ വൈകിട്ടാണ് 11വയസ്സുകാരി മരണത്തിനു കീഴടങ്ങിയത്.

നാട്ടില്‍ ഉഴവൂര്‍ സ്വദേശികളാണ് ഇവര്‍. ഒരു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു ഐറിന്‍. ചികിത്സകൾ നടന്നു വരവേയാണ് അപ്രതീക്ഷിത മരണം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുദര്‍ശനവും നടത്തിയ ശേഷമായിരിക്കും മൃതദേഹം കൊണ്ടുപോവുക.

Facebook Comments

knanayapathram

Read Previous

കുറുമുളളൂര്‍ കാഞ്ഞിരപ്പറമ്പിൽ അന്നമ്മ ജോസഫ് നിര്യാതയായി

Read Next

കടുത്തുരുത്തി കണിയാംപറമ്പിൽ റ്റി.എസ്. ചെറിയാൻ (71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE