Breaking news

ശ്രീ ജോബി സിറിയക് എറികാട്ട് ന്യൂസിലന്റിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയിൽ നിയമിതനാകുന്ന ആദ്യ ക്നാനായ സമുദായ അംഗം

ബിജോമോൻ ചേന്നാത്ത് 

ഓക്‌ലാൻഡ് : ന്യൂസിലാന്റ് മലയാളി സമൂഹത്തിനും,ക്നാനായക്കാർക്കും അഭിമാനമായി മാറിയിരിക്കുകയാണ് ജസ്റ്റിസ് ഓഫ് പീസ് ആയി നിയമിതനായ ശ്രീ ജോബി സിറിയക്.
സാമൂഹ്യ നീതിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം.

ഓക്‌ലാന്റിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ശ്രീ ജോബി കിവി ഇന്ത്യൻ തീയേറ്റേഴ്സിലെ പ്രധാന നടൻ,റിഥം345 ലെ ചെണ്ടക്കാരൻ,കേരളാ വാരിയേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ ഉടമ,തെക്കൻസ് വടം വലി ടീമിന്റെ കോച്ച്,ഓക്‌ലാൻഡ് മലയാളീ സമാജം കമ്മറ്റി അംഗം, ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ന്യൂസിലാന്റ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി, സിറോ മലബാർ പാരിഷ് കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ,ദിലീപ് ഷോയുടെ മുഖ്യ സംഘാടകൻ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഷ്യനിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിവിധ ജുഡീഷ്യൽ അഡ്മിനിസ്റ്റേറ്റിവ് പ്രവർത്തനങ്ങളിൽ പങ്കാളി ആകുന്നതിനോടൊപ്പം, രേഖകൾ സാക്ഷ്യപ്പെടുത്താനുള്ള അധികാരവുമാണ് ഈ സ്ഥാനലബ്ധിയിലൂടെ ലഭ്യമാകുന്നത്.

മലയാളീകളുടെ ഭാവി തലമുറക്ക് പൗരധർമ്മത്തിലും,പൊതുപ്രവർത്തനത്തിലും വളർന്നുവരുന്നതിന് പ്രജോദനമായിമാറട്ടെ ജോബി സിറിയക് കൈ വരിച്ച ഈ നേട്ടം.

ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ക്നാനായക്കാരനായ ഇദ്ദേഹം വെളിയന്നൂർ എറികാട്ട് കുടുംബാംഗം ആണ്.ന്യൂസിലാന്റിലെ ജസ്റ്റിസ് ഓഫ് പീസ് ആയി ശ്രീ ജോബി സിറിയക് എറികാട്ട് നിയമിതനായി

ഓക്‌ലാൻഡ് : ന്യൂസിലാന്റ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ജസ്റ്റിസ് ഓഫ് പീസ് ആയി നിയമിതനായ ശ്രീ ജോബി സിറിയക്.
സാമൂഹ്യ നീതിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം.

ഓക്‌ലാന്റിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ശ്രീ ജോബി കിവി ഇന്ത്യൻ തീയേറ്റേഴ്സിലെ പ്രധാന നടൻ,റിഥം345 ലെ ചെണ്ടക്കാരൻ,കേരളാ വാരിയേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ ഉടമ,തെക്കൻസ് വടം വലി ടീമിന്റെ കോച്ച്,ഓക്‌ലാൻഡ് മലയാളീ സമാജം കമ്മറ്റി അംഗം, ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ന്യൂസിലാന്റ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി, സിറോ മലബാർ പാരിഷ് കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ,ദിലീപ് ഷോയുടെ മുഖ്യ സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിവിധ ജുഡീഷ്യൽ അഡ്മിനിസ്റ്റേറ്റിവ് പ്രവർത്തനങ്ങളിൽ പങ്കാളി ആകുന്നതിനോടൊപ്പം, രേഖകൾ സാക്ഷ്യപ്പെടുത്താനുള്ള അധികാരവുമാണ് ഈ സ്ഥാനലബ്ധിയിലൂടെ ലഭ്യമാകുന്നത്.

മലയാളീകളുടെ ഭാവി തലമുറക്ക് പൗരധർമ്മത്തിലും,പൊതുപ്രവർത്തനത്തിലും വളർന്നുവരുന്നതിന് പ്രജോദനമായിമാറട്ടെ ജോബി സിറിയക് കൈ വരിച്ച ഈ നേട്ടം.

ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ക്നാനായക്കാരനായ ഇദ്ദേഹം വെളിയന്നൂർ എറികാട്ട് കുടുംബാംഗം ആണ്.

Facebook Comments

Read Previous

കടുത്തുരുത്തി കുന്നശ്ശേരി മാർട്ടിൻ ( 58) നിര്യാതനായി .

Read Next

അരയങ്കാവ് (തോട്ടറ) തെക്കേടത്ത് റ്റി.യു. ജോസഫ് (കൊച്ചേട്ടൻ – 76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE