

“കരുതൽ” എന്ന സിനിമയിലൂടെ റോബിൻ സ്റ്റീഫൻ മലയാള സിനിമയിലേക്ക്….
കോട്ടയം : നവാഗതനായ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ” എന്ന സിനിമയിലാണ് റോബിൻ സ്റ്റീഫൻ സഹനടനായി എത്തുന്നത്. പ്രശസ്ത താരങ്ങളായ പ്രശാന്ത് മുരളി, സുനിൽ സുഗദ, കോട്ടയം രമേശ്, സിബി തോമസ്, RJ സുരാജ്, ഐശ്വര്യ നന്ദൻ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. പ്രവാസജീവിതം നയിക്കുന്നതിനിടയിൽ “ഹെവൻ” എന്ന ഷോർട്ഫിലിമിലൂടെയാണ് റോബിൻ സ്റ്റീഫൻ അഭിനയരംഗത്തേക്ക് കടന്നുവന്നത് . “ശ്വാസം” എന്ന മലയാള സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മെയ് മാസത്തിൽ സിനിമ തീയേറ്ററുകളിൽ എത്തും. എറണാകുളം ജില്ലയിലെ സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്ക പള്ളി ഇടവകാംഗമാണ് റോബിൻ സ്റ്റീഫൻ പുത്തൻമണ്ണത്ത്. ഭാര്യ സുപ്രിയ, മകൻ സ്റ്റീഫൻ ജോസഫ് റോബിൻ.