

കടുത്തുരുത്തി: ക്നാനായക്കാരുടെ ചരിത്രവും, പൈതൃകാചാരങ്ങളും മോഷ്ടിക്കുന്ന സീറോ മലബാർ സഭയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയുടെ ചരിത്രം, തെറ്റായിട്ട് പ്രദർശിപ്പിച്ചിരിക്കുന്ന താഴത്തുപള്ളിയിലെ ചരിത്രഫലകത്തിനെതിരെയുളള പ്രതിഷേധക്കത്ത് KSSS പ്രസിഡന്റ് ശ്രീ.ബിജു വാണിയപുരയ്ക്കൽ, സെക്രട്ടറി ശ്രീ.ബേബി പരപ്പനാട്ട്, രക്ഷാധികാരി ശ്രീ. മാത്യു പ്രാൽ, ജോയൻ പൗവത്, ഷിബി പഴമ്പള്ളി, ജെറി കണിയാപറമ്പിൽ, എബ്രഹാം കുരീകൊട്ടിൽ, ജോസ് പാറേട്ട് എന്നിവരുടെ നേതൃത്തിൽ കടുത്തുരുത്തി താഴത്ത്പള്ളി വികാരി, മാത്യു ചന്ദ്രൻകുന്നേൽ അച്ഛനു നേരിട്ട് നൽകി, പ്രതിഷേധം വ്യക്തമാക്കി.
തുടർന്ന്, നമ്മുടെ വലിയപള്ളിയിൽ, വികാരി ജനറൽ, ഫാദർ തോമസ് ആനിമൂട്ടിലിനെ സന്ദർശിച്ച്, പ്രതിഷേധകത്തിന്റെ, കോപ്പി നൽകുകയും, പുതിയ സ്ഥാനലബ്ധിയിൽ അച്ഛനെ അനുമോദിക്കുകയും, സമുദായത്തിന്റെ നിലനിൽപ്പിനായി അച്ഛന്റെ എല്ലാ സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തു.