Breaking news

മാതൃക കർഷകരെ ആദരിച്ചു , Ksss കടുത്തുരുത്തി മേഖല മികച്ച കർഷകൻ ഫിലിപ്പ് ചാന്തുരുത്തി, ബ്രദേഴ്സ് സൗഹൃദ വേദി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് മാതൃകാ കര്‍ഷകരെ ആദരിച്ചു. ഫാ. അബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തന മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കര്‍ഷകരെയാണ് ആദരിച്ചത്. കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് 5000 രൂപയും മൊമന്റോയുമാണ് സമ്മാനിച്ചത്. റോഷിന്‍ തോമസ് തോപ്പില്‍ കിടങ്ങൂര്‍, തോമസ് മാത്യു പത്തൊമ്പതില്‍ച്ചിറ വെളിയനാട്, ചാക്കോ കെ.എല്‍ കുന്നത്ത് തൊടുപുഴ, സണ്ണി തോമസ് വടശ്ശേരികുന്നേല്‍ ഉഴവൂര്‍, ലാന്‍സി കുര്യന്‍ വല്യാറ നാല്‍പതില്‍ചിറ കുമരകം, സരസമ്മ കെ.ജി കളമ്പുകാട്ടുമല മാന്നാനം, ഫിലിപ്പ് കുര്യന്‍ ചാന്തുരുത്തില്‍ കടുത്തുരുത്തി, കൊച്ചുകുട്ടി തങ്കപ്പന്‍ കണ്ണമ്പുറം കൈപ്പുഴ എന്നീ കര്‍ഷകരെയാണ് ആദരിച്ചത്. ആദരവ് സമര്‍പ്പണം ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തില്‍ നടത്തപ്പെട്ട പരിസ്ഥിതി സൗഹാര്‍ദ്ദദിന പൊതുസമ്മേളനത്തില്‍ കേരളാ രജിസ്ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

Facebook Comments

Read Previous

ഫാ. അബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ് കാരുണ്യ ശ്രേഷ്ഠാ പുരസ്‌ക്കാരം സമ്മാനിച്ചു

Read Next

നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ സാമുദായിക സംഘടന ‘NIKKY ‘ ക്ക് നവനേതൃത്വം