
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എൽപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ സംയുക്ത വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ‘സേക്രഡ് ഗ്ലോറീസ് 2025’ നടത്തി. ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ.ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത കോർപ്പറേറ്റ് ഏജൻസി ഓഫ് സ്‌കൂൾസ് സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ ടി.പി.അഷ്‌റഫ്, പിടിഎ പ്രസിഡന്റുമാരായ ജോസ് കണിയാപറമ്പിൽ, എ.വി.അഭിലാഷ്, അധ്യാപക പ്രതിനിധികളായ ലിക്സി ജോൺ, ഷേർളി ഏബ്രഹാം, വിദ്യാർഥി പ്രതിനിധി വി.പി. ആൻ മരിയ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.ബിനോയ്, മുഖ്യാധ്യാപകൻ ബിജു സൈമൺ, എൽപി സ്കൂൾ മുഖ്യാധ്യാപകൻ ടി.കെ.ഷാജിമോൻ, വിരമിക്കുന്ന അധ്യാപകരായ മാത്യു മത്തായി, ഷാജു കുര്യൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറി.
Facebook Comments