Breaking news

ടോറോന്റോ സോഷ്യൽ ക്ലബിന് പുതിയ നേതൃത്വം – ദീപു മലയിൽ പ്രസിഡന്റ്

മികവുറ്റ പ്രവർത്തനങ്ങൾകൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ ടോറോന്റോ സോഷ്യൽ ക്ലബ്ബിന്റെ 2025  -2027 വർഷത്തേക്കുള്ള  എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഡിസംബർ 7നു മിസ്സിസ്സാഗ TMS ഹാളിൽ വെച്ച് നിലവിലെ പ്രസിഡന്റ് മോൻസി തോമസ് കുന്നുംപുറംത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ദീപു മലയിൽ (പ്രസിഡന്റ്), ജിക്കു ചരിവുപറമ്പിൽ (സെക്രട്ടറി), ബബ്‌ലു പുറത്തായിൽ (ട്രഷറർ), സോജിൻ കണ്ണാലിൽ (വൈസ് പ്രസിഡന്റ്), പ്രിൻസ് പടിയാനിക്കൽ (ജോ: സെക്രട്ടറി), ജിബിൻ തിരുനിലം (പ്രോഗ്രാം കോഓർഡിനേറ്റർ), സന്ദീപ് കിഴക്കേപ്പുറത് (പ്രോഗ്രാം കോഓർഡിനേറ്റർ), മോൻസി തോമസ്  കുന്നുംപുറത്തു (എക്സ്: ഒഫീഷ്യോ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മുൻ എക്സിക്യൂട്ടീവ് കമ്മിറ്റയിലെ എല്ലാ അംഗങ്ങൾക്കും നിലവിലെ പ്രസിഡന്റ് മോൻസി തോമസ് ഫലകം നൽകി ആദരിക്കുകയും പുതിയ അംഗങ്ങൾക്ക് ഉപഹാരങ്ങൾ നല്കുകകയും ചെയ്തു. പുതിയ കമ്മിറ്റിക്കു എല്ലാ അംഗങ്ങളുടെയും പിന്തുണയും ഭാവി പരിപാടികളിൽ മുഴവൻ അംഗങ്ങളുടെയും സാന്നിധ്യം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും പുതിയ പ്രസിഡന്റ് ദീപു  മലയിൽ അറിയിച്ചു. തുടർന്ന് നടന്ന അത്താഴവിരുന്നിലും സംഗീത നിശയിലും അംഗങ്ങൾ പങ്കെടുത്തു .                                                                                                                                                                                 
Facebook Comments

Read Previous

തൊടുപുഴ: ജോൺ പുളിമൂട്ടിൽ നിര്യാതനായി .

Read Next

ഞീഴൂർ പൊട്ടംകുഴിയിൽ മത്തായി തോമസ് (97) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE