Breaking news

ഉഴവൂര്‍ കോളേജില്‍ ടെക്സ്പോ എസ്. എസ്. സി ഉഴവൂരിന് തുടക്കം

ഉഴവൂര്‍ : സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ പ്രദര്‍ശനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ് സ്വാഗതം പറഞ്ഞു.  അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ഫാന്‍സിസ് കിഴക്കേക്കുറ്റ്,വൈസ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് കെ. സി, ഐ.ക്യു.എ.സി കോഡിനേറ്റര്‍ അമ്പിളി കാതറിന്‍ തോമസ്,എക്സിബിഷന്‍ കോര്‍ഡിനേറ്റര്‍ ജെയ്സ് കുര്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിവിധ തരം റോബോട്ടുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, പ്ളാനറ്റോറിയം,ഐ.എസ്.ആര്‍.ഒ എക്സിബിഷന്‍, അപൂര്‍വ സ്റ്റാമ്പ് നാണയ കളക്ഷന്‍, കേരള പോലീസിന്‍്റെ ബോംബ് – ഡോഗ് – ഫോറെന്‍സിക്- സൈബര്‍ സെല്‍ – എക്സിബിഷന്‍, കൃഷിവകുപ്പ് സ്റ്റാളുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ശാസ്ത്ര മേള മത്സരങ്ങള്‍, ഫണ്‍ ഗെയിംസുകള്‍, ഫുഡ് സ്റ്റാളുകള്‍, മാജിക് ഷോ തുടങ്ങിയവ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവേശനം . പ്രദര്‍ശനം ജനുവരി 11 ന് സമാപിക്കുന്നതാണ്.

Facebook Comments

Read Previous

കല്ലറ കാട്ടിപ്പറമ്പിൽ ബൈജു ഫിലിപ്പ് (ബിജു – 55) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഇരവിമംഗലം പോത്തൻപറമ്പിൽ ജോസഫ് (ഏപ്പ് – 93) നിര്യാതനായി. LIVE FUNERAL TELECAST AVAILABLE