
പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് ജീവനക്കാർക്ക് വേണ്ടി സൈബർ സുരക്ഷാ പരിശീലന സെമിനാർ സംഘടിപ്പിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം ടി. പി. അഷ്‌റഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. സൈബർ ഇടങ്ങൾ ഉയർത്തുന്ന ഭീഷണികൾ, മൊബൈൽ ഫോണുകളുടെ ദുരുപയോഗം, സമൂഹ മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ക്ലാസുകൾ നടത്തി. അനാമിക അനീഷ്, ഫാത്തിമത്ത് നദ, മരിയ രാജേഷ്, കൃഷ്ണജ വി. എന്നിവർ വിവിധ സെഷനുകൾ നയിച്ചു. സെമിനാറിനോടനുബന്ധിച്ച് സൈബർ സുരക്ഷയെ സംബന്ധിച്ച് പ്രായോഗിക മുൻകരുതലുകൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ, കൈറ്റ് മിസ്ട്രസ് സിസ്റ്റർ ജോമിഷ, സ്റ്റെല്ല എബ്രഹാം, ബിന്ദു ആളോത്ത് എന്നിവർ നേതൃത്വം നൽകി.
Facebook Comments