Breaking news

അഡ്‌ലെയ്ഡിലെ ക്നാനായ സമൂഹത്തിന് പുതു നേതൃത്വം

ക്നാനായ അസ്സോസ്സിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ പതിനാറാമത് വാർഷികവും ഒൻപതാമത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. 2008 ൽ രൂപം കൊണ്ട KASA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അസ്സോസ്സിയേഷനിൽ എഴുപതിലേറെ കുടുംബങ്ങളിലായി മുന്നോറോളം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ പതിനാറ് വർഷങ്ങളായി അഡ്ലെയ്ഡിലെ വിവിധ കലാ കായിക സാംസ്കാരിക വേദികളിൽ കാസ എന്ന സംഘടനയും അതിലെ അംഗങ്ങളും നിറ സാന്നിദ്ധ്യം അറിയിച്ചു വരുന്നു. കാസയുടെ കീഴിൽ ക്നാനായ വിമൻസ് അസ്സോസ്സിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ യും ( KWASA), ക്നാനായ കത്തോലിക് യൂത്ത് ലീഗ് ഉം(KCYL) സജീവമായി പ്രവർത്തിച്ചു വരുന്നു. നവംബർ മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ, 2025-27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

KASA ഭാരവാഹികൾ പ്രസിഡൻ്റ് സുനിൽ മുളവേലിപ്പുറത്ത്, വൈസ് പ്രസിഡൻ് ഷിൽബി ജിജൊ , സെക്രട്ടറി സ്റ്റീഫൻ ജോസ്, ജോയിൻ്റ് സെക്രട്ടറി സ്റ്റാൻലി ജേക്കബ്, ട്രഷറർ സിജൊ മാത്യു, നാഷണൽ കൗൺസിൽ മെമ്പർ ടോമി തോമസ് , പ്രോഗ്രാം കോർഡിനേറ്റേഴ്സ് റിതു ജോർജ്ജ്, ഷീജ ഷൈജു എന്നിവരാണ്.

KWASA ഭാരവാഹികൾ പ്രസിഡൻ്റ് ലിൻസി ടോമി, വൈസ് പ്രസിഡൻ്റ് ലിമി സിജൊ, സെക്രട്ടറി ഡാനി ഷിബു, ജോയിൻ്റ് സെക്രട്ടറി പൊന്നു ജിൽ, ട്രഷറർ ഷിബി റെജി, നാഷണൽ കൗൺസിൽ മെമ്പർ ഷീന ജോബി, പ്രോഗ്രാം കോർഡിനേറ്റർ പ്രീതി സിറിയക് എന്നിവരാണ്.

KCYL ഭാരവാഹികൾ പ്രസിഡൻറ് നേഹ ബിജു, വൈസ് പ്രസിഡൻ് അബിത ജിജൊ , സെക്രട്ടറി ദിയ സിറിയക്, ജോയിൻ്റ് സെക്രട്ടറി എഡ്വിൻ റെജി, ട്രഷറർ ജാക് സ്റ്റാൻലി, നാഷണൽ കൗൺസിൽ മെമ്പർ അക്സ സ്റ്റീഫൻ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് എസ്സ ജോബി, ടോം സ്റ്റീഫൻ, KCYL കോർഡിനേറ്റേഴ്സ് അജീഷ് അബ്രഹാം, ഗീതു ലൂക്കോസ് എന്നിവരുമാണ്.

Facebook Comments

knanayapathram

Read Previous

കൂടല്ലൂർ മാർഗ്ഗംകളി ടീം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച പ്രകടനം കാഴ്ച്ചവെച്ചു

Read Next

പാച്ചിറ (ചോഴിയക്കാട്) താഴത്തുകാലായില്‍ ഏലിയാമ്മ തോമസ്‌ (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE