Breaking news

കൂടല്ലൂർ മാർഗ്ഗംകളി ടീം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച പ്രകടനം കാഴ്ച്ചവെച്ചു

ബംഗളൂർ: സ്വർഗ്ഗറാണി ക്നാനായ ഫോറോനാ ദേവാലയത്തിന്റെ സിൽവർജൂബിലിയോടനുബന്ധിച്ച് മോൺ.ജേക്കബ് വെള്ളിയാൻഅച്ചന്റെ ഓർമക്കായി നടത്തിയ ദേശീയ തലത്തിലുള്ള മാർഗം കളി മത്സരത്തിൽ കോട്ടയം അതിരൂപതയിലെ കൂടല്ലൂർ സെയിന്റ് മേരീസ് ദേവാലയത്തിൽ നിന്നും വന്ന് ഗംഭീരമായ പ്രകടനം കാഴ്ച്ചവെച്ച 10 വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികൾ കേരളത്തിൽനിന്നുൾപ്പടെ മുതിർന്നവരുൾപ്പട്ട നിരവധി പ്രഗത്ഭരായ ടീമുകൾ മാറ്റുരച്ച വേദിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും, മികച്ച പ്രകടനം കാഴ്ച്ച വെച്ച ഏറ്റവും പ്രായം കുറഞ്ഞ ടീമംഗങ്ങൾ എന്നനിലയിൽ പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അർഹരാവുകയും ചെയ്തു. കഴിവു തെളിയിച്ച ഈ കുരുന്നുകളെയും, അവരെ പരിശീലിപ്പിക്കുകയും, വളരെ ഉത്തര വാദത്തോടെ ബാംഗ്ലൂരിൽ കൊണ്ടുവരികയും ചെയ്ത സിസ്റ്റേഴ്സിനെയും, ടീച്ചേഴ്സിനെയും, അവരെ അയച്ച രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നു. ക്നാനായ സമുദായത്തിന്റെ തനതായ ഈ കല വളരെ തന്മയത്തത്തോടെ അവതരിപ്പിച്ച ഈ കുട്ടികൾ ഇനിയും നിരവധി സമ്മാനങ്ങൾ വാരികൂട്ടട്ടെ എന്ന് ആശംസിക്കുന്നു. റവ.ഡോ.ജോയി കറുകപ്പറമ്പിൽ ട്രോഫിയും, ക്യാഷ് അവാർഡും വിതരണം ചെയ്തു. ഫൊറോനാ വികാരി ഫാ. ഷിനോജ് വള്ളായ്ക്കൽ, ജൂബിലി കൺവീനർ ജോമി തെങ്ങനാട്ട്, പ്രോഗ്രാം കൺവീനർ സൈമൺ കല്ലിടുക്കിൽ, കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

Read Previous

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ നാളെ പുന്നത്തുറയില്‍

Read Next

അഡ്‌ലെയ്ഡിലെ ക്നാനായ സമൂഹത്തിന് പുതു നേതൃത്വം