Breaking news

കെ സി സി വെസ്റ്റേൺ ഒണ്ടാരിയോയ്ക്ക് തിരി തെളിഞ്ഞു

കാനഡയിലെ വെസ്റ്റേൺ ഒണ്ടാരിയോയിൽ രൂപീകൃതമായ പുതിയ ക്നാനായ അസോസിയേഷന് വർണ്ണശബളമായ തുടക്കം. ഡിസംബർ ഒന്നാം തീയതി ലണ്ടനിലെ സേക്രഡ് ഹാർട്ട് ക്നാനായ പള്ളിയിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം ക്നായി തൊമ്മൻ പാരിഷ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വച്ച് കെ.സി.സി.എൻ.എ. പ്രസിഡണ്ട് ശ്രീ ഷാജി എടാട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സഭയുടെയും സമുദായത്തിന്റെയും ഉന്നമനത്തിനായി എല്ലാ ക്നാനായക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും യുവതി യുവാക്കളെ ചേർത്ത് നിർത്തി പുതിയ അസോസിയേഷൻ്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനും അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. അസോസിയേഷന്റെ പ്രഥമ പ്രസിഡണ്ടായ ശ്രീ ഫെബി തൈക്കകത്ത് അധ്യക്ഷനായിരുന്നു. അധ്യക്ഷ പ്രസംഗത്തിൽ ക്നാനായ സമുദായത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ വെള്ളവും വളവും തേടിപ്പോകുന്ന വേരുകൾ ആയി പ്രവർത്തിക്കാൻ ഓരോ ക്നാനായക്കാരനോടും അദ്ദേഹം അഭ്യർത്ഥിച്ചു. 250 ഓളം വരുന്ന അംഗങ്ങളും കാനഡയിലെ വിവിധ മേഖലകളിൽ നിന്നും എത്തിയ മറ്റ് സമുദായ സ്നേഹികളും പങ്കെടുത്ത സമ്മേളനത്തിന് അസോസിയേൻ്റെ ജനറൽ സെക്രട്ടറി മജീഷ് കീഴടത്തുമലയിൽ സ്വാഗതം അർപ്പിച്ചു. KCCWO ക്കു വേണ്ടി രൂപ കൽപ്പന ചെയ്ത ലോഗോ പ്രസിദ്ധീകരിച്ചുകൊണ്ട് സേക്രട്ട് ഹാർട്ട് ചർച്ച് വികാരി റവ. ഫാ. സജി ചാഴിശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. KCCNA റീജിയണൽ വൈസ് പ്രസിഡൻറ് ശ്രീ ലൈജു ചേനങ്ങാട്ടും ക്നാനായ കാത്തലിക് അസോസിയേഷൻ കാനഡയുടെ മുൻപ്രസിഡന്റ് ശ്രീ ഫിലിപ്സ് കൂട്ടതാം പറമ്പിലും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധങ്ങളായ കലാപരിപാടികൾ സമ്മേളനത്തിന് കൊഴുപ്പേകി. വിമൻസ് ഫോറം പ്രസിഡണ്ടും KCWFNA വൈസ് പ്രസിഡണ്ടുമായ ശ്രീമതി ജെസ്ലി പുത്തൻപുരയിൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വൈസ് പ്രസിഡൻറ് സിബി മുളയിങ്കൽ, ജോയിൻ സെക്രട്ടറി ജോസ്മോൻ തേക്കിലക്കാട്ടിൽ, ട്രഷറർ ഷിജോ മങ്ങാട്ട്, ജോയിൻ ട്രഷറർ ജിബിൻ പൂരത്തെച്ചിറ, നാഷണൽ കൗൺസിൽ മെമ്പേഴ്സ് ഷെല്ലി പുത്തൻപുരയിൽ, റിജോ മങ്ങാട്ട്, മറ്റ് കമ്മിറ്റി മെമ്പേഴ്സ് ആയ വിനു വടക്കേ മണിയം കുന്നേൽ, അജോ കൈതക്ക നിരപ്പേൽ എന്നിവരും KCWFWO സെക്രട്ടറി അഞ്ജന ഈന്തും കാട്ടിൽ, വൈസ് പ്രസിഡൻറ് സിമി കളംമ്പാം കുഴിയിൽ, ജോയിൻ സെക്രട്ടറി ലിസ പെരുമ പാടം, ട്രഷറർ ഷീബ മുള്ളൂർ, ജോയിൻ ട്രഷറർ എലിസബത്ത് കോരപ്പള്ളി എന്നിവരും നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

കെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്

Read Next

ബാംഗളൂരിൽ നടന്ന ദേശീയതല മാർഗ്ഗം കളി മത്സരം സമാപിച്ചു.