Breaking news

പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

തെള്ളകം: കോട്ടയം അതിരൂപത വിശ്വസപരിശീലന കമ്മീഷന്റെയും, ദൈവവിളി കമ്മീഷന്റെയും നേതൃത്വത്തില്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യപാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ദൈവവിളി കമ്മീഷന്‍ അംഗം സിസ്റ്റര്‍ ഭാഗ്യ എസ്.വി.എം,  സ്വാഗതവും വിശ്വാസപരിശീലന കമ്മീഷനംഗം ജോണി റ്റി. കെ കൃതജ്ഞതയും അര്‍പ്പിച്ചു തുടര്‍ന്ന് നടത്തപ്പെട്ട ഓറിയന്റേഷന്‍ ക്ലാസ്സിന് പയസ് മൗണ്ട് പയസ് ടെന്‍ത് ചര്‍ച്ച് വികാരി ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ നേതൃത്വം നല്‍കി. വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Facebook Comments

Read Previous

താമ്പാ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാണ്ടോയിൽ

Read Next

ഏറ്റുമാനൂര്‍ ഐക്കര അന്നമ്മ (സൂസമ്മ – 73) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE