
ക്നാനായ വടംവലി ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത സമ്മാനത്തുകയിൽ KCYL കരിങ്കുന്നം യൂണിറ്റ് അണിയിച്ചൊരുക്കുന്ന വടംവലി മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം. കൈക്കരുത്തിൻ്റെയും മെയ്ക്കരുത്തിൻ്റെയും ഈ മഹാ മല്ല യുദ്ധത്തിൽ കരിങ്കുന്നത്തിൻ്റെ കനക കിരീടത്തിൽ ആര് മുത്തമിടും എന്നാണ് ഇപ്പോൾ എവിടെയും ചർച്ച വിഷയം. എല്ലാ ക്നാനായ വടംവലി ടീമുകളെയും വടംവലി പ്രേമികളെയും കരിങ്കുന്നത്തിൻ്റെ പടക്കളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കരിങ്കുന്നം കെ സി വൈ ൽ ഭാരവാഹികൾ ക്നാനായ പത്രത്തെ അറിയിച്ചു
Facebook Comments