KCC UAE യുടെ ആഭിമുഖ്യത്തിൽ ആറു യൂണിറ്റുകളിലെയും വനിതാ വിഭാഗം ഒരുമിച്ച് KCWA രൂപീകൃതമായതിനു ശേഷം, എല്ലാ യൂണിറ്റികളിലും ഉള്ള ക്നാനായ വനിതകളെ ഉൾപ്പെടുത്തി ബറുമറിയം 2024 എന്ന പേരിൽ ഷാർജയിലുള്ള നെസ്റ്റോ മിയ മാളിൽ വച്ച് 2024 ഒക്ടോബർ 26 നു വനിതാ സംഗമം നടത്തപ്പെട്ടു.
KCWA UAE പ്രഥമ പ്രസിഡൻറ് ശ്രീമതി എൽവി തുഷാർ കണിയാംപറമ്പിലിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം KCC UAE ചെയർമാൻ ശ്രീ ജോർജ് നെടുംതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഷാർജ സെൻറ് മൈക്കിൾസ് മലയാളം കമ്മ്യൂണിറ്റിയുടെ സ്പിരിച്വൽ ഡയറക്ടർ ഫാദർ ജോസ് വട്ടുകുളത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയും കാരിത്താസ് സെക്യൂലർ ഇൻസ്റ്റിറ്റ്യൂട്ട് സഭാംഗം സിസ്റ്റർ ബീന ജോസഫ് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
യുഎഇ യുടെ വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള KCWA/KCWF പ്രസിഡന്റുമാർ ശ്രീമതി ബിന്ദു ജോൺ ചമ്പക്കര (അബുദാബി), ശ്രീമതി രേഷ്മ മനു നടുവത്തറ (ദുബായ്), ശ്രീമതി മേഴ്സി സണ്ണി ചേലയ്ക്കൽ (ഷാർജ), ശ്രീമതി സനുമോൾ ജോർജ് കല്ലുവെട്ടാംകുഴിയിൽ (അലൈൻ), ശ്രീമതി സിനി ലിജോ തോണിക്കുഴിയിൽ (ഫുജൈറ), ശ്രീമതി സിജോ അനീഷ് പാടികുന്നേൽ (റാസൽഖൈമ) എന്നിവർ അവരുടെ യൂണിറ്റുകളിൽ ഉള്ള KCWA യുടെ വളർച്ചയെക്കുറിച്ചും പ്രധാന പ്രവർത്തനങ്ങളെ കുറിച്ചും സംസാരിക്കുകയുണ്ടായി.
ഡോക്ടർ ജിയ മാത്യു, ഡോക്ടർ എലിസബത്ത് കുര്യൻ , ശ്രീമതി സോനു തോമസ് മണ്ണാട്ടുപറമ്പിൽ, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന മലയാള സിനിമക്ക് പ്രചോദനമായ യഥാർത്ഥ ജീവിതത്തിലെ ഷെർലി ജേക്കബ് യോഗത്തെ അഭിസംബോധന ചെയ്തു. തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ഓരോ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും എങ്ങനെ അതിജീവിച്ചു എന്ന് അവർ വിവരിച്ചു.
ദുബായിലെ പ്രശസ്തമായ Hit 96.7FM ലെ RJ ഡോണാ സെബാസ്റ്റ്യൻ സംഗമത്തിന് എത്തുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
ബറുമറിയം 2024 മെയിൻ സ്പോൺസർ ആയ ശ്രീമതി ഷിജി ബിജു കറുത്തേടത്ത് , സബ് സ്പോൺസേർസ് ആയ ശ്രീമതി മേഘ ജിനോ കണ്ടാരപ്പള്ളിൽ, ശ്രീമതി മോൻസി റോയ് ഞാറോലിക്കൽ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
വിവിധ യൂണിറ്റുകളിലെ KCWA / KCWF അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിനെ കൂടുതൽ ആകർഷകമാക്കി. ശ്രീമതി നീതു ലൂക്കോസ് എരുമേലിക്കര, ശ്രീമതി ടിഷ ഡിക്കി ആക്കാംപറമ്പിൽ എന്നിവരറിയിരുന്നു പരിപാടിയുടെ അവതാരകർ. ശ്രീമതി മരിയ ക്രിസ് തോമസ് പുതിയകുന്നേൽ യോഗത്തിന് സ്വാഗതവും ശ്രീമതി സുമി മാത്യു പുരയ്‌ക്കൽ നന്ദിയും അർപ്പിച്ചു.
ബറുമറിയം 2024 ന്റെ ഓർമയ്ക്കായി KCWA UAE പുറത്തിറക്കിയ 2025 ലെ കലണ്ടർ ചടങ്ങിൽ പ്രകാശനം ചെയ്യുകയും, പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്യുകയുമുണ്ടായി. രാവിലെ 9.30 നു ആരംഭിച്ച പ്രോഗ്രാം വൈകുന്നേരം 5.30 ഓട് കൂടി അവസാനിച്ചു. 165 ഓളം വനിതകൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.