Breaking news

ക്നാനായ യുവജന സംഗമം THEKKANS 2024 നവംബർ 30ന് ബെർമിംഗാമില്‍

യുകെയിലെ ക്നാനായ യുവജനങ്ങളുടെ മാമാങ്കമായ തെക്കൻസ് നവംബർ 30ന് BIRMINGHAM വച്ച് നടത്തപ്പെടുന്നു.
 ക്നാനായ സമുദായത്തിന്റെ കാവൽക്കാരായ യുവജനങ്ങൾ വളരെ ആവേശത്തോടെ അഭിമാനത്തോടും കൂടിയാണ് എല്ലാവർഷവും തങ്ങളുടെ മാത്രം അവകാശമായ തെക്കൻസ് നടത്തിവരുന്നത്. യുകെയിലെ ക്നാനായ വൈദികരുടെ അഭിമുഖ്യത്തിലുള്ള ദിവ്യബലിക്ക് ശേഷം, ഫാദർ സജി മേത്താനത്ത്  രചിച്ച ഷാന്റി അങ്കമാലി ഈണം  പകർന്ന് മധു ബാലകൃഷ്ണൻ യു കെ സി വൈ എൽ നാഷണൽ ഡയറക്ടർ സ്മിതാ തോട്ടവും കൂടി ആലപിച്ച അർത്ഥവത്തായ വരികൾക്ക് സ്വാഗത നൃത്തത്തിനായി കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്,നിരവധി ഡാൻസ് കോമ്പറ്റീഷനുകളിൽ സമ്മാനങ്ങൾ വാരി കൂട്ടുകയും, നിരവധി വേദികളിൽ അവതാരകനായും കൈയ്യടി നേടിയ പ്രശസ്തനായ യു കെ കെ സി വൈ എൽ വൈസ് പ്രസിഡന്റ് Cristo Uthup ആണ്, യുകെയിലെ വിവിധ യൂണിറ്റുകളിൽ ഉള്ള കെസിവൈൽ കുട്ടികളാണ് ഇതിന് നൃത്തച്ചുവടുകളും ആയിട്ട് കടന്നുവരുന്നത്, 14 വയസ്സു മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ  ക്നാനായ യുവജനങ്ങൾക്ക് വേണ്ടി ഡാൻസ് കോമ്പറ്റീഷൻ, മിസ്റ്റർ and മിസ്സ്‌ ക്നാ കോമ്പറ്റിഷൻ, വിവിധ വിഭാഗങ്ങൾക്ക് ആയിട്ടുള്ള fun activities എന്നിവയും അണിയിച്ചൊരുക്കിയിട്ടുണ്ട്. തെക്കൻസിന്റെ വിജയത്തിനായി, വിവിധ യൂണിറ്റിലുള്ള KCYL ഡയറക്ടേഴ്സ് കുട്ടികളുമായി കൂടിച്ചേർന്ന്  കമ്മിറ്റികളായി പ്രവർത്തിച്ചുവരുന്നു, പരസ്പരം കാണുവാനും ഊഷ്മളമായ ബന്ധങ്ങൾ പുതുക്കുവാനും എല്ലാ യുവജനങ്ങളും നവംബർ 30 ലേക്ക് അക്ഷമരായി കാത്തിരിക്കുന്നു. നിരവധി യൂണിറ്റുകളിൽ നിന്നും ബസ്സുകളിലാണ് കുട്ടികൾ എത്തിച്ചേരുന്നത്.  തെക്കൻസ് എന്ന യുവജന സാഗരത്തിലേക്ക് പ്രസിഡണ്ട് ജിയ ജിജോ കിഴക്കേക്കാട്ടിൽ, സെക്രട്ടറി ജൂഡ് ലാലു അരിച്ചിറ കാലായിൽ, ട്രഷറർ  എമിൽ മാനുവൽ വട്ടാടി കുന്നേൽ, വൈസ് പ്രസിഡന്റ് ക്രിസ്റ്റ ഉതുപ്പ് കൊപ്പഴയിൽ, ജോയിൻ സെക്രട്ടറി, രേഷ്മ എബി ചരലേൽ, ജോയിൻ ട്രഷറർ ജോഷ് ജിജോ കൊച്ചാധംപള്ളി, യു കെ സി വേൽ നാഷണൽ ഡയറക്ടർ ജസ്റ്റിൻ ജെയിംസ് പുളിക്കമാലിൽ സ്മിത തോട്ടം എന്നിവർ എല്ലാവരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു
For more details
Facebook Comments

knanayapathram

Read Previous

കല്ലറ പെരുന്തുരുത്ത് പഴയപുരയിൽ പി എം ഫിലിപ്പ് (80) നിര്യാതനായി Live Telecasting Available

Read Next

ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം; അഭിമാന വിജയത്തിന്റെ കരുത്തുമായി ജോസ് ആനമലയും മാറ്റ് വിളങ്ങാട്ടുശ്ശേരിലും.