Breaking news

അഖിലേന്ത്യ അന്തര്‍ ഇടവക തല മാര്‍ഗ്ഗംകളി മത്സരം ബാംഗ്ളുരില്‍

ബാംഗ്ളൂര്‍ : ബാംഗ്ളൂരിലെ ക്നാനായ സമൂഹത്തിന്‍്റ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുകയും , ക്നാനായക്കാരുടെ കലാരൂപമായ മാര്‍ഗ്ഗംകളിയെ ചിട്ടപ്പെടുത്തി ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്ത മോണ്‍. ജേക്കബ് വെള്ളിയാന്‍്റെ സ്മരണക്കായി ബാംഗ്ളൂര്‍ സ്വര്‍ഗ്ഗറാണി ക്നാനായ ഫൊറോന ദൈവാലയത്തിന്‍്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വനിതകള്‍ക്കായുള്ള അഖിലേന്ത്യ തല മാര്‍ഗ്ഗംകളി മത്സരം 2024 ഡിസംബര്‍ ഒന്നാം തിയതി ബംഗളൂര്‍ സ്വര്‍ഗ്ഗറാണി ക്നാനായ ഫൊറോന ദൈവാലയത്തില്‍ വെച്ചു നടത്തപ്പെടുന്നു. ഒന്നാം സമ്മാനം 25000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 20000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 15000 രൂപയും ട്രോഫിയും. കൂടാതെ രണ്ടു ടീമുകള്‍ക്ക് പ്രോത്സാഹനസമ്മാനമായി 5000 രൂപ വീതവും ട്രോഫിയും നല്‍കുന്നതാണ്. കര്‍ണാടകക്ക് പുറത്തു നിന്നും വരുന്ന ടീമുകള്‍ക്ക് 3000 രൂപ പ്രോത്സാഹന സമ്മാനമായി നല്‍കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ താഴെകൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്.
ഫാ. ഷിനോജ് വെള്ളായിക്കല്‍ : 9447141707
ജോമി തെങ്ങനാട്ട് : 9886190241
സൈമണ്‍ കല്ലിടുക്കില്‍ : 9620792133

Facebook Comments

Read Previous

ബെൽജിയം ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ വാർഷികം വർണ്ണാഭമായി

Read Next

മിഖായേൽ പള്ളി സംഗമം നവംബർ രണ്ടിനു കെറ്ററിങ്ങിൽ