Breaking news

സാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളി ക്രോസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് സാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു. ഒന്നാം വര്‍ഷ ബി.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അവബോധ പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസ്സും ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായ പ്രീതി പ്രതാപന്‍, പെറ്റ്‌സി പീറ്റര്‍ എന്നിവര്‍ അവബോധ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. കൂടാതെ ക്യാമ്പസ് വിസിറ്റും നടത്തപ്പെട്ടു.

Facebook Comments

knanayapathram

Read Previous

ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ കലോത്സവം

Read Next

ഏലിയാമ്മ കണ്ണമ്മാനാലിനെ ആദരിച്ചു