
ഉഴവൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ കലോത്സവം സെന്‍്റ് സ്റ്റീഫന്‍ ഫൊറോന ദേവാലയത്തില്‍ നടന്നു. കലോത്സവ ഉദ്ഘാടനം ഉഴവൂര്‍ ഫൊറോനാ വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത പ്രസിഡന്‍്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് പതാക ഉയര്‍ത്തുകയും ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് ആമുഖ സന്ദേശം നല്‍കുകയും ചെയ്തു. വിവിധ കലാ മത്സരങ്ങള്‍ക്ക് ശേഷം ഫാ. മാത്യു മണക്കാട്ട് സമ്മാനദാനം നിര്‍വ്വഹിച്ചു. മികച്ച ശാഖയായി അരീക്കരയും, മികച്ച മേഖലയായി ഉഴവൂരും തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം അതിരൂപത വൈസ് ഡയറക്ടര്‍ സി. അനു കാരിത്താസ്, സെക്രട്ടറി സജി പഴുമാലില്‍ ദേശീയ പ്രസിഡന്‍റ് സുജി പുല്ലുകാട്ട്, കുമാരി എലിസബത്ത് റെജി, ജോസിനി ജോണ്‍സണ്‍, ജെയിംസ് കൊച്ചുപറമ്പില്‍, ജോസഫ് അലക്സ്, തോബിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
Facebook Comments