കുറുപ്പന്തറ ആക്കാംപറമ്പിൽ ഷിജോ ജോസഫ് (36) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 25.08.2024 ഞായറാഴ്ച രാവിലെ 11.30 ന് ചാലക്കുടി മാരാംങ്കോടിലെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാലക്കുടി മാരാംങ്കോട് സെന്റ് ജോസഫ് ദൈവാലയത്തില്‍. ഭാര്യ ലിമിയ ഷിജോ പാലക്കാട് മംഗലഗിരി ആയാംകുടിയില്‍ കുടുംബാംഗമാണ്. മക്കൾ: ബേഥൽ മരിയ ഷിജോ, ഇസബൽ മറിയം ഷിജോ. പിതാവ് പരേതനായ ജോസഫ് ചാക്കോ. മാതാവ് ലീലാമ്മ ജോസഫ്. സഹോദരങ്ങൾ: ജിഷാ സന്തോഷ്, ഷാനി ജയ്സൺ, ഷിന്റോ ജോസഫ്.
വ്യാഴാഴ്ച രാത്രി ചാലക്കുടി വെള്ളിക്കുളം റോഡില്‍ മേട്ടിപ്പാടം ജംഗ്ഷനില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഷിജോ മരണമടഞ്ഞത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യ ലിമിയയെ ചാലക്കുടിയില്‍ നിന്നും കൊണ്ടുവരുന്നതിനായി പോകുമ്പോഴായിരുന്നു ഷിജോ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
Facebook Comments