Breaking news

വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുക-മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

രാജപുരം: വയനാട്ടിലെ ചൂരല്‍മല, മുണ്ടകൈ പ്രദേശങ്ങളിലെ പ്രകൃതി ദുരന്തത്തില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍. മരിച്ചവരുടെയും, കാണാതായവരുടെയും ദു$ഖത്തിലും,കഷ്ടതയിലും കോട്ടയം അതിരൂപതയും പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. കഷ്ടതകളിലും, ദുരിതങ്ങളിലും പങ്കുചേരുന്ന നമ്മുക്ക് ആത്മീയ വിശുദ്ധിയും നന്മയും വന്നുചേരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്മുടെ സ്നേഹവും, സഹകരണവും പങ്കുവെക്കുവാന്‍ കിട്ടുന്ന അവസരങ്ങളില്‍ ദൈവ സ്നേഹത്തെ പ്രതി നാം അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
രാജപുരം ഫൊറോനയിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും, വൈദികരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ പണ്ടാരശ്ശേരില്‍. കണ്ണൂര്‍ ശ്രീപുരം പാസ്റ്റര്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ, ഫാ. സിബിന്‍ കൂട്ടുക്കലിങ്കല്‍, കോട്ടയം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജെയിംസ് ഒരാപ്പാങ്കല്‍, ജെസ്വിന്‍ ജിജി കിഴക്കേപ്പുറത്ത് എന്നിവര്‍ സംസാരിച്ചു.
മേരി ക്യൂറി സ്കോളര്‍ഷിപ്പ് നേടി ഫ്രാന്‍സില്‍ പി എച്ച് ഡി പഠനത്തിന് അര്‍ഹത നേടിയ ജെസ്വിന്‍ ജിജി കിഴക്കേപ്പുറത്തിനെ യോഗത്തില്‍ അനുമോദിച്ചു.

Facebook Comments

Read Previous

കെ.സി.എസ്.എൽ അബുദാബി യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം നടത്തപ്പെട്ടു

Read Next

ചാമക്കാല സെൻ്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ കിനായ് തോമ പ്രതിമ അനാച്ഛാദനവും ഗിവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും ശനിയാഴ്ച Live Telecast Available